സോഷ്യൽ മീഡിയ ഫാദേഴ്‌സ് ഡേ ആഘോഷിക്കുമ്പോൾ, മലയാള സിനിമയിലെ പ്രമുഖ താരങ്ങളും തങ്ങളുടെ അച്ഛന്റെയും അച്ഛനൊപ്പമുള്ള ചിത്രങ്ങളും പങ്കു വെക്കുകയാണ്. താരങ്ങൾ പങ്കു വെക്കുന്ന ചിത്രങ്ങൾക്ക് വലിയ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. യുവ താരം ദുൽകർ സൽമാൻ പങ്കു വെച്ചത് തന്റെ അച്ഛനും മലയാളത്തിന്റെ മെഗാ താരമായ മമ്മൂട്ടിയുടെ ഒരു മെഗാ സ്റ്റൈൽ ചിത്രമാണ്. ഈ ചിത്രത്തിൽ ദുൽഖറിന്റെ മകൾ മറിയത്തിനു, മമ്മൂട്ടി മുടി കെട്ടി കൊടുക്കുന്നതാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. നേരത്തെ തന്നെ മറിയത്തിന്റെ ഒട്ടേറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതോടൊപ്പം മമ്മൂട്ടിയും മറിയവും ഉള്ള ചിത്രങ്ങളും വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ലോക്ക് ഡൗണിനു മുൻപ് അഭിനയിച്ചു കൊണ്ടിരുന്ന ഭീഷ്മ പർവ്വം എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്കിൽ ആണ് ഈ ചിത്രത്തിലും മമ്മൂട്ടിയെ കാണാൻ സാധിക്കുന്നത്.
നീട്ടി വളർത്തി പിന്നിൽ കെട്ടി വെച്ച മുടിയും അതുപോലെ നീട്ടി വളർത്തിയ താടിയുമാണ് മമ്മൂട്ടിയുടെ ലുക്ക്. ഏതായാലും താരത്തിന്റെ സ്റ്റൈലിഷ് ലുക്കും ദുൽകർ പങ്കു വെച്ച ഫോട്ടോ വൈറൽ ആവുന്നതിനു കാരണമായിട്ടുണ്ട്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവ്വം എന്ന ഗ്യാങ്സ്റ്റർ ഡ്രാമയിൽ ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഫർഹാൻ ഫാസിൽ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മമ്മൂട്ടിക്ക് ഈ ചിത്രത്തിൽ ഇനി പത്തു ദിവസത്തെ ഷൂട്ടിങ് കൂടിയാണ് ബാക്കിയുള്ളത്. അതുകൊണ്ട് ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ തീർന്നു കഴിഞ്ഞാൽ ഉടനെ തന്നെ ചിത്രം പൂർത്തിയാക്കാൻ സാധിക്കും എന്ന പ്രതീക്ഷയിൽ ആണ് അണിയറ പ്രവർത്തകർ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.