മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ ഇപ്പോൾ തമിഴിലും പോപ്പുലറായ ഒരു താരമാണ്. ഹിന്ദി, തെലുങ്കു സിനിമകളും ചെയ്യുന്ന ദുൽഖർ ഒരു പാൻ ഇന്ത്യൻ സ്റ്റാർ എന്ന നിലയിലുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തം. മണി രത്‌നം ഒരുക്കിയ ഓകെ കണ്മണി എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ദുൽഖർ ഏതാനും ദ്വിഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ദുൽഖറിന്റെ പുതിയ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്ന റൊമാന്റിക് ത്രില്ലർ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ദേസിങ് പെരിയസാമി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുൽഖർ സൺ ടിവിക്കു നൽകിയ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാവുകയാണ്. തമിഴ് സിനിമയിലെ തന്റെ ഇഷ്ടങ്ങളും ഇഷ്ട താരങ്ങളും ആരൊക്കെയാണ് എന്നതൊക്കെയാണ് വണക്കം തമിഴ എന്ന ഈ പരിപാടിയിൽ ദുൽഖർ വെളിപ്പെടുത്തുന്നത്.
തമിഴ് സിനിമയിലെ ഒരു മൾട്ടി സ്റ്റാർ ചിത്രത്തിൽ അഭിനയിച്ചാൽ അതിലെ ഹീറോ ഏതു തമിഴ് നടൻ ആയിരിക്കണമെന്നാണ് ആഗ്രഹമെന്നും അല്ലെങ്കിൽ ഏത് തമിഴ് ഹീറോയോടൊപ്പം ഒരു മൾട്ടി സ്റ്റാർ ചിത്രത്തിൽ പ്രത്യക്ഷപ്പെടണം എന്നാണ് ആഗ്രഹമെന്നുള്ള ചോദ്യത്തിന് ദുൽഖർ മറുപടി പറയുന്നത് ചിയാൻ വിക്രമെന്നാണ്. താൻ അദ്ദേഹത്തിന്റെ ഒരു വലിയ ഫാൻ ആണെന്നും തനിക്കു ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട വിക്രം ചിത്രം മണി രത്‌നം സംവിധാനം ചെയ്ത രാവൺ ആണെന്നും ദുൽഖർ പറയുന്നു. തന്റെ ഫേവറിറ്റ് തമിഴ് ആക്ടർ വിജയ് സേതുപതി ആണെന്നും അതുപോലെ ദളപതി വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ കലക്കുമെന്നും ഈ അഭിമുഖത്തിൽ ദുൽഖർ പറയുന്നുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.