[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഉപചാരപൂർവം ദുൽഖർ സൽമാൻ; ഗുണ്ട ജയന്റെ വിജയത്തിൽ നന്ദി പറഞ്ഞു താരം..!

പ്രശസ്ത നടൻ സൈജു കുറുപ്പിനെ നായകനാക്കി അരുൺ വൈഗ സംവിധാനം ചെയ്ത ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രം ഇന്നലെ റിലീസ് ചെയ്ത് മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. സംവിധായകന്റെ കഥയെ അടിസ്ഥാനമാക്കി രാജേഷ് വർമ്മ തിരക്കഥ രചിച്ച ഈ ചിത്രം ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആണെന്ന അഭിപ്രായം ആണ് പ്രേക്ഷകരും നിരൂപകരും ഇന്നലെ ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ പങ്കു വെക്കുന്നത്. കുടുംബ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചു കൊണ്ടാണ് ഇപ്പോൾ ഈ ചിത്രം മുന്നേറുന്നത്. ഒരു കല്യാണ വീട്ടിൽ നടക്കുന്ന കഥയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്. സൈജു കുറുപ്പിന് പുറമെ സിജു വിൽസൺ, ശബരീഷ് വർമ്മ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട് ഇതിൽ. ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ നടൻ ദുൽഖർ സൽമാൻ, ഈ ചിത്രം സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞു കൊണ്ട്, തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മുന്നോട്ടു വന്നിരിക്കുകയാണ്.

“ഗുണ്ട ജയൻ നിങ്ങളെ ഒത്തിരി ചിരിപ്പിച്ചു എന്ന എന്നറിയുന്നതിൽ ഒരുപാട് സന്തോഷം.. ഗുണ്ട ജയനെ ഏറ്റെടുത്ത നിങ്ങൾക്ക് നന്ദി.. ധൈര്യമായി ടിക്കറ്റ് എടുത്തോളൂ.. കണ്ടോളൂ, ചിരിച്ചോളൂ… പക്ഷേ പഴയ ഗുണ്ടകളെ കളിയാക്കരുത്.. എന്ന് ഉപചാരപൂർവം ദുൽഖർ സൽമാൻ”, എന്നാണ് ദുൽഖർ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചിരിക്കുന്നത്. എൽദോ ഐസക് കാമറ ചലിപ്പിച്ച്, കിരൺ ദാസ് എഡിറ്റ് ചെയ്ത ഈ ചിത്രത്തിൽ ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് ബിജിപാൽ, ശബരീഷ് വർമ്മ, രാജേഷ് വർമ്മ, ജയദാസൻ എന്നിവർ ചേർന്നാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ യുവ താരം ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് ഉപചാരപൂർവം ഗുണ്ട ജയൻ നിർമ്മിച്ചത്.

webdesk

Recent Posts

ലോക ചാപ്റ്റർ 2 പ്രഖ്യാപിച്ചു; നായകനും വില്ലനുമായി ടോവിനോ തോമസ്

ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…

11 hours ago

കംപ്ലീറ്റ് ഫൺ റൈഡാവാൻ ഷറഫുദീൻ – അനുപമ പരമേശ്വരൻ ചിത്രം; “പെറ്റ് ഡിറ്റക്ടീവ്” തീം സോങ്ങ് പുറത്തിറങ്ങി.

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…

2 days ago

അടിച്ചു മോനേ, സഞ്ജു സാംസൺ സെഞ്ച്വറി അടിച്ചു.. സെന്ന ഹെഗ്ഡെയുടെ ‘അവിഹിതം’ ട്രെയിലർ പുറത്തിറങ്ങി.

ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…

2 days ago

ഞെട്ടിക്കാൻ റിമ കല്ലിങ്കൽ. ‘തീയേറ്റർ’ റഷ്യയിലെ കാസാനിലേക്ക് ; ചിത്രം ഒക്ടോബർ 16ന് തീയറ്ററുകളിൽ എത്തും.

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…

5 days ago

പ്രണയത്തിന് ആയുസുണ്ടോ?; നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി”യുടെ ടീസർ പുറത്തിറങ്ങി.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…

5 days ago

നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” ടീസർ നാളെ; റിലീസ് ചെയ്യുന്നത് മമ്മൂട്ടി

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…

6 days ago

This website uses cookies.