മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ ഈ അടുത്തിടയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന്റെ പത്തു വർഷം ആഘോഷിച്ചത്. ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ആണ് ദുൽഖർ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ പത്തു വർഷം കഴിയുമ്പോൾ മലയാളത്തിന് പുറമെ, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ ഒക്കെയഭിനയിച്ചു ഒരു പാൻ ഇന്ത്യൻ താരം എന്ന നിലയിൽ തിളങ്ങി നിൽക്കുകയാണ് ദുൽഖർ എന്ന നടൻ. ഇനി റിലീസ് ചെയ്യാനുള്ള ദുൽഖർ ചിത്രങ്ങൾ ഈ നാലു ഭാഷകളിലും ഉണ്ട്. മലയാളത്തിൽ റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട്, ഹിന്ദിയിൽ ആർ ബാൽകി ചിത്രം ചുപ്, തമിഴിൽ ബ്രിന്ദ മാസ്റ്റർ ഒരുക്കിയ ഹേ സിനാമിക, തെലുങ്കിൽ പേരിടാത്ത റൊമാന്റിക് ചിത്രം എന്നിവയാണ് ദുൽഖർ നായകനായി എത്തുന്നത്. ഇത് കൂടാതെ ഒരു നെറ്റ് ഫ്ലിക്സ് വെബ് സീരിസിലും ദുൽഖർ സൽമാൻ ഇപ്പോൾ അഭിനയിക്കുന്നുണ്ട്. ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിന്റെ പത്തു വർഷം പിന്നിടുമ്പോൾ ഒ.ടി.ടി പ്ലേ എന്ന ഇഗ്ലീഷ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിൽ ദുൽഖർ പറയുന്ന കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.
പത്ത് വര്‍ഷത്തിനിപ്പുറം തിരിഞ്ഞു നോക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നില്ല എന്നും പക്ഷെ വലിയ സ്വീകാര്യതയുള്ള നടനാകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ദുൽഖർ പറയുന്നു. തന്റെ മാതാപിതാക്കളുടെ മൂല്യങ്ങള്‍, സ്വഭാവവിശേഷങ്ങള്‍ തുടങ്ങി ഒട്ടേറേ കാര്യങ്ങൾ തന്നെ സ്വാധീനിച്ചിട്ടുണ്ട് എന്നും ദുൽഖർ പറയുന്നു. താന്‍ യാത്രയെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണെങ്കിലും തന്റെ അച്ഛനും അമ്മയും കൂടുതൽ പ്രൊട്ടക്റ്റീവ് ആയതുകൊണ്ട് അതിന് അവസരം ലഭിച്ചിരുന്നില്ലെന്നും ദുൽഖർ കൂട്ടിച്ചേർക്കുന്നു. താനൊരു മോട്ടോര്‍ സൈക്കിളില്‍ കയറിയാല്‍ പോലും അവര്‍ക്ക് പേടിയാണ് എന്നും താൻ പുറത്താണെങ്കില്‍ മടങ്ങിവരുന്നതുവരെ അവര്‍ക്ക് സമാധാനമുണ്ടാകില്ല എന്നും ദുൽഖർ വെളിപ്പെടുത്തുന്നു. അത്കൊണ്ട് തന്നെ, സിനിമാഭിനയം എന്ന ഈ ജോലിയെ യാത്ര ചെയ്യാന്‍ തനിക്കു ലഭിക്കുന്ന വലിയ അവസരമായാണ് താൻ കാണുന്നത് എന്നും ദുൽഖർ പറയുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.