ദുൽഖർ ആദ്യമായി ഹിന്ദിയിൽ കേന്ദ്ര കഥാപാത്രമായിയെത്തുന്ന ഹിന്ദി ചിത്രമാണ് ‘കർവാൻ’. ആകാഷ് ഖുറാന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ദുൽഖറിനൊപ്പം ഇർഫാൻ ഖാനും, മിഥില പൽക്കരും കേന്ദ്ര കഥാപാത്രങ്ങളായിയെത്തുന്നുണ്ട്. ജി. സി.സി റിലീസിന് ശേഷം മികച്ച പ്രതികരണം നേടിയ കർവാൻ ഇന്നാണ് കേരളത്തിൽ പ്രദർശനത്തിനെത്തിയത്. കോമഡി, ഫാമിലി എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ട് ഒരു റോഡ് മൂവിയായിട്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.കർവാൻ കേരളത്തിൽ മാത്രമായി 85 തീയറ്ററുകളിൽ റിലീസിനെത്തിയിട്ടുണ്ട്. കർവാന്റെ പ്രൊമോഷന്റെ ഭാഗമായി ദുൽഖർ ചാനലുകളിൽ കേറിയിറങ്ങുകയാണ്. അടുത്തിടെ ഒരു ദേശീയ ചാനലിന് കൊടുത്ത അഭിമുഖത്തിൽ ദുൽഖറിന്റെ മറുപടികളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
അഭിമുഖത്തിൽ ദുൽഖറിന് ആദ്യം നേരിടേണ്ടി വന്നത് റാപ്പിഡ് ഫയർ റൗണ്ട് തന്നെയായിരുന്നു. രജനികാന്തോ കമൽ ഹാസനോ ഫേവറേറ്റ് എന്ന ചോദ്യത്തിന് താരം ഒട്ടും ആലോചിക്കാതെ രജനികാന്ത് എന്ന് വ്യക്തമാക്കി. ബോളിവുഡിൽ ആമിർ ഖാനോ ഷാരുഖ് ഖാനോ എന്ന ചോദ്യത്തിന് ഒരു നിമിഷം ആലോചിച്ചുകൊണ്ട് ഷാരൂഖ് എന്ന് മറുപടി നൽകുകയായിരുന്നു. അവസാനത്തെ ചോദ്യം തന്നെയായിരുന്നു സിനിമ പ്രേമികൾ ഞെട്ടലോടെ നോക്കി നിന്നത്. മമ്മൂട്ടി എന്ന സൂപ്പർസ്റ്റാറാണോ മമ്മൂട്ടി എന്ന അവാർഡ് വിന്നിങ് ആക്ടറാണോ പ്രിയം എന്ന ചോദ്യത്തിന് ഏറെ അഭിമാനത്തോട് കൂടി മമ്മൂട്ടി എന്ന അവാർഡ് വിന്നിങ് നടനെ തന്നെയാണ് താൻ എപ്പോഴും ഇഷ്ടപ്പെടുന്നതെന്ന് ദുൽഖർ അഭിപ്രായപ്പെട്ടു.
ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രം കേരളത്തിലെ മലയാളികളും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഹിന്ദി ഭാഷാ വളരെ അനായസത്തോട് കൂടിയാണ് ദുൽഖർ ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്. സോളോയുടെ സംവിധായകൻ ബിജോയ് നമ്പ്യാരാണ് ചിത്രത്തിന് വേണ്ടി കഥ ഒരുക്കിയിരിക്കുന്നത്. അവിനാഷ് അരുനാണ് കർവാന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അജയ് ശർമ്മയാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രതീക് ഖുഹാദ്, അനുരാഗ് സൈക്കിയാ, ഇമാദ് ഷാ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇഷ്‌ക മൂവിസിന്റെയും ആർ.എസ്.വി.പി മൂവീസിന്റെയും ബാനറിൽ റോണി സ്ക്രിവാലയുണ് പ്രീതി രതി ഗുപ്‌തയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.