മലയാളത്തിലെ മാത്രമല്ല തെലുങ്കിലെയും തമിഴിലെയും സിനിമ പ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ മഹാനടി. ദുൽഖർ സൽമാന്റെ ആദ്യ തെലുങ്ക് ചിത്രമെന്ന നിലയിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിനാണ്. ചിത്രം തെലുങ്ക്, തമിഴ് സിനിമകളിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന സൂപ്പർ താരം സാവിത്രിയുടെ കഥ പറയുന്നു. ചിത്രത്തിൽ സാവിത്രിയായി എത്തുന്നത് കീർത്തി സുരേഷാണ്. സാവിത്രിയുടെ ഭർത്താവും നടനുമായിരുന്ന തമിഴ് സൂപ്പർ താരം ജെമിനി ഗണേശനായാണ് ചിത്രത്തിൽ ദുൽഖർ സൽമാൻ എത്തുന്നത്. പ്രണയത്തിനൊടുവിൽ നടന്ന ജെമിനി ഗണേശന്റെയും സാവിത്രിയുടെയും വിവാഹം അന്ന് വലിയ വാർത്തയായിരുന്നു. തമിഴ് – തെലുങ്ക് സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന ഇരുവരുടെയും വിവാഹം അക്കാലത്ത് സിനിമാ ലോകത്ത് ചർച്ചയായി മാറി. ചരിത്ര കഥപറയുന്ന ചിത്രം സൂപ്പർ താരങ്ങളുടെ ജീവിത കഥപറയുന്നത് കൊണ്ട് തന്നെ ഇതിനോടകം പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നായി മാറി കഴിഞ്ഞു. ചിത്രത്തിൽ ജെമിനി ഗണേശനായി എത്തിയ ദുൽഖർ സൽമാൻ തന്റെ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് പറയുകയുണ്ടായി.
തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ചിത്രത്തിലെ ജെമിനി ഗണേശന്റേത് എന്നാണ് ദുൽഖർ പറയുന്നത്. ചിത്രത്തിനായി ദുൽഖർ അടിമുടി മാറ്റം വരുത്തിയിരുന്നു, ഇന്നേവരെ കാണാതെ ഗെറ്റപ്പിലാണ് ചിത്രത്തിൽ ദുൽഖർ എത്തുന്നത്. കൂടാതെ കഥാപാത്രത്തിന്റെ ജീവൻ നഷ്ടപ്പെടാതിരിക്കാനായി ദുൽഖർ തെലുങ്ക് പഠിക്കുകയും ചെയ്തു. തീർച്ചയായും ദുൽഖർ സൽമാന്റെ കരിയറിൽ ഏറെ പ്രാധാന്യമുള്ള ചിത്രമായി മഹാനടി മാറും എന്ന് ഉറപ്പായി കഴിഞ്ഞു. ചിത്രത്തിനായി നായികയായ കീർത്തി സുരേഷും വലിയ തയ്യാറെടുപ്പുകൾ മുൻപ് നടത്തിയിരുന്നു. മെയ് 9ന് ചിത്രം വമ്പൻ റിലീസായി തീയറ്ററുകളിൽ എത്തും.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.