മലയാളത്തിന്റെ യുവസൂപ്പർതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. അടുത്ത മാസം ഓണം റിലീസായി എത്തുന്ന ഈ ചിത്രം നിലവിൽ മലയാള സിനിമയിലെ ഏറ്റവും ഹൈപ്പിൽ വരാൻ പോകുന്ന ചിത്രങ്ങളിൽ ഒന്നാണ്. ഏറെ ആവേശത്തോടെയും പ്രതീക്ഷകളോടെയുമാണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ഡ്രാമയെ പ്രേക്ഷകർ കാത്തിരിക്കുന്നത്. എന്നാൽ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞ്, ഇതിന്റെ ക്ളൈമാക്സ് വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നു എന്നും, അതിനുള്ള കാരണവും വെളിപ്പെടുത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.
എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നത് കൊണ്ടല്ല ക്ളൈമാക്സ് റീഷൂട്ട് ചെയ്തതെന്നും ചിത്രത്തെ കൂടുതൽ വലുതാക്കാൻ വേണ്ടിയാണ് അത് ചെയ്തതെന്നും ദുൽഖർ വിശദീകരിച്ചു. സിനിമയുടെ വലിപ്പം വർദ്ധിപ്പിക്കുന്നതിലൂടെ അതിന്റെ സാദ്ധ്യതകൾ ഉയർത്താനും ചിത്രത്തിന്റെ ഒഴുക്ക് നിലനിർത്താനുമാണ് റീഷൂട്ട് ചെയ്തതെന്ന് ദുൽഖർ വെളിപ്പെടുത്തി. ദുൽഖർ സൽമാൻ തന്നെ സീ സ്‌റ്റുഡിയോക്കൊപ്പം ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അഭിലാഷ് ജോഷിയാണ്.
അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, പ്രസന്ന, നൈല ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ഷബീർ കല്ലറക്കൽ, ശാന്തി കൃഷ്ണ എന്നിവരും വേഷമിടുന്നു. ജേക്സ് ബിജോയ് ,ഷാൻ റഹ്മാൻ എന്നിവർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് രാജശേഖറും കാമറ ചലിപ്പിച്ചത് നിമിഷ് രവിയുമാണ്.
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
വിജയ് സേതുപതി- തൃഷ ടീം അഭിനയിച്ച സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ "96 " ഒരുക്കിയ സി പ്രേം കുമാർ സംവിധാനം…
This website uses cookies.