കഴിഞ്ഞ 7 വർഷങ്ങളായി മമ്മൂട്ടി ആരാധകർ അദ്ദേഹത്തോടും സംവിധായകൻ അമൽ നീരദിനോടും നിരന്തരമായി ചോദിക്കുന്ന ചോദ്യമാണ് ഈ കൂട്ട്കെട്ടിലെത്തിയ ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാൽ എന്ന് വരുമെന്നത്. പ്രഖ്യാപിച്ചിട്ട് 7 വർഷം കഴിഞ്ഞെങ്കിലും ഇതുവരെ ഈ പ്രൊജക്റ്റ് യാഥാർഥ്യമായിട്ടില്ല. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരം നൽകുന്നത് ദുൽഖർ സൽമാനാണ്.
തന്റെ ഏറ്റവും പുതിയ റിലീസായ ലക്കി ഭാസ്കറിന്റെ പ്രചാരണത്തിനായി കൊച്ചിയിലെ ലുലു മാളിൽ എത്തിയപ്പോഴാണ് ഈ ചോദ്യത്തിന് ദുൽഖർ ഉത്തരം നൽകിയത്. ബിലാൽ എപ്പോൾ വരുമെന്ന് ബിലാലിന് മാത്രമേ അറിയൂ എന്നും പക്ഷെ വരുമ്പോൾ അതൊരൊന്നൊന്നര വരവായിരിക്കുമെന്നാണ് ദുൽഖർ പറയുന്നത്. ചിത്രത്തിൽ താൻ അതിഥി വേഷം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി.
തന്റെ അതിഥി വേഷം അതിൽ ഉണ്ടോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ല എന്നും എല്ലാം കാത്തിരുന്ന് കാണാം എന്നും ദുൽഖർ പറയുന്നു. ഫോർ ബ്രദേഴ്‌സ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ മലയാളം വേർഷൻ ആയിരുന്ന ബിഗ് ബി 2007 ലാണ് റിലീസ് ചെയ്തത്. തീയേറ്ററിൽ അന്ന് പരാജയപ്പെട്ട ചിത്രം പിന്നീട് മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട ഒന്നായി മാറി. മമ്മൂട്ടിയോടൊപ്പം മനോജ് കെ ജയൻ, ബാല, മംമ്ത മോഹൻദാസ്, ഇന്നസെന്റ്, ജാഫർ ഇടുക്കി തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിച്ച ചിത്രമാണ് ബിഗ് ബി.
എന്തായാലും ബിലാൽ സംഭവിക്കും എന്ന സൂചനയാണ് ദുൽഖർ സൽമാൻ നൽകിയത്. ബിലാൽ പ്രഖ്യാപിച്ചതിന് ശേഷം മമ്മൂട്ടി- അമൽ നീരദ് കൂട്ടുകെട്ടിൽ ഭീഷ്മ പർവ്വം എന്നൊരു ചിത്രം സംഭവിക്കുകയും അത് വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു.
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
This website uses cookies.