മലയാള സിനിമയിലെ യുവനടന്മാരിൽ ഏറ്റവും ശ്രദ്ധേയമായ താരമാണ് ദുൽഖർ സൽമാൻ. ഇപ്പോൾ അന്യ ഭാഷ ചിത്രങ്ങളിൽ താരം നിറഞ്ഞു നിൽക്കുകയാണ്. തമിഴ്, മലയാളം, ഹിന്ദി, തെലുഗ് എന്നീ ഭാഷകളിൽ ചുറങ്ങിയ കാലങ്ങൾ കൊണ്ട് നായക വേഷം കൈകാര്യം ചെയ്യുവാൻ ദുൽഖറിന് സാധിച്ചു. റിയൽ ലൈഫിൽ ആഡംബര വാഹനങ്ങൾ ഒടിക്കുന്ന കാര്യത്തിൽ ഏറെ കമ്പുള്ള വ്യക്തിയാണ് ദുൽഖർ സൽമാൻ. അടുത്തിടെ ദുൽഖർ, പ്രിഥ്വിരാജ് എന്നിവർ സ്പോർട്സ് കാറുമായി മിന്നിച്ചു പോയത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയം ആയിരുന്നു. റെഡ് എഫ്.എം മിന്റെ ഒരു അഭിമുഖത്തിൽ ദുൽഖർ സൽമാനോട് ഒരു രസകരമായ ഒരു ചോദ്യം ചോദിക്കുകയുണ്ടായി.
ഏറ്റവും കാർ ലൗവർ മമ്മൂട്ടിയാണോ ദുൽഖർ ആണോ എന്നായിരുന്നു ചോദ്യം. ഒട്ടും തന്നെ ആലോചിക്കാതെ ദുൽഖർ സ്വന്തം പേര് തന്നെ പറയുകയായിരുന്നു. മലയാള സിനിമയിലെ സീനിയർ നടന്മാരിൽ കാറുകളോട് ഏറെ കമ്പമുള്ള വ്യക്തിയാണ് മമ്മൂട്ടി. ഏത് തരം കാറുകളും വളരെ അനായാസമായി ഓടിക്കുകയും കാറുകളുടെ കളക്ഷൻ തന്നെ മമ്മൂട്ടിയ്ക്കുണ്ട്. മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഈ അപ്പനും മകനും ഡ്രൈവിംഗ് ഏറെ ഇഷ്ടപ്പെടുന്ന വ്യക്തികളാണ്. ഡ്രൈവിങ്ങാണ് തന്റെ മെയിൻ ഐറ്റം എന്ന് ദുൽഖർ അഭിമുഖത്തിൽ തുറന്ന് പറയുന്നുണ്ട്. ദുൽഖർ സൽമാൻ നിർമ്മിച്ച മണിയറയിലെ അശോകൻ തിരുവോണ ദിനത്തിൽ നെറ്റ്ഫ്ലിക്‌സിൽപ്രദർശനത്തിന് എത്തിയിരുന്നു. ദുൽഖർ നായകനായിയെത്തുന്ന കുറുപ്പ് എന്ന ചിത്രത്തിന് വേണ്ടിയാണ് സിനിമ പ്രേമികളും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.