ഇന്ന് കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള യുവതാരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മോഹൻലാൽ, ദളപതി വിജയ് എന്നിവർ കഴിഞ്ഞാൽ ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ഇനിഷ്യൽ പുൾ ഉണ്ടാക്കുന്ന താരമാണ് ദുൽഖർ സൽമാൻ എന്നും ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. മലയാളത്തിൽ ഒതുങ്ങി നിൽക്കാതെ ഇപ്പോൾ പാൻ ഇന്ത്യൻ ലെവലിൽ ആണ് ദുൽകർ അഭിനയിക്കുന്നത്. മലയാള സിനിമകൾ ചെയ്യുന്നതിന് ഒപ്പം തന്നെ തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും ഒക്കെ ദുൽഖർ ചിത്രങ്ങൾ ചെയ്യുന്നുണ്ട്. ഇപ്പോൾ ദുൽഖർ നായകനായി പുറത്തു വന്ന കുറുപ്പ് മികച്ച വിജയമാണ് നേടിയത്. അദ്ദേഹത്തിന്റെ കരിയറിൽ ആദ്യമായി ആണ് ഒരു ചിത്രം അമ്പതു കോടി ക്ലബിൽ എത്തുന്നത്. ഈ ചിത്രം മലയാളം കൂടാതെ തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസ് ചെയ്തു. ഇന്ന് കോടികൾ പ്രതിഫലം വാങ്ങുന്ന ദുൽഖർ സൽമാന്റെ ആദ്യത്തെ വരുമാനം എന്തായിരുന്നു എന്നാണ് താരം വെളിപ്പെടുത്തുന്നത്.
തന്റെ ഏറ്റവും ആദ്യത്തെ പ്രതിഫലം രണ്ടായിരം രൂപ ആയിരുന്നു എന്നാണ് ദുൽഖർ പറയുന്നത്. താൻ നാലിലോ അഞ്ചിലോ പഠിക്കുമ്പോൾ ഒരു പരസ്യത്തിൽ അഭിനയിച്ചു എന്നും, അതിനു പ്രതിഫലമായി ലഭിച്ചത് രണ്ടായിരം രൂപയാണ് എന്നും ദുൽഖർ പറയുന്നു. പിന്നെ ആ രണ്ടായിരം രൂപയുടെ പേരും പറഞ്ഞു ഒരുപാട് കളിപ്പാട്ടങ്ങൾ ഒക്കെ താൻ ഉമ്മയെ കൊണ്ട് വാങ്ങിപ്പിച്ചിട്ടുണ്ട് എന്നും ദുൽഖർ ഓർക്കുന്നു. ദുൽഖർ നായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത് ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ആണ്. ആ ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ് ഇപ്പോൾ കുറുപ്പും ഒരുക്കിയത്. ഇനി ദുൽഖർ അഭിനയിച്ചു പുറത്തു വരാൻ ഉള്ളത് മലയാള ചിത്രമായ സല്യൂട്ട്, തമിഴ് ചിത്രമായ ഹേ സിനാമിക, ഹിന്ദി ചിത്രമായ ചുപ് എന്നിവയാണ്. ഒരു തെലുങ്കു ചിത്രവും ദുൽകർ ചെയ്യുന്നുണ്ട്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.