ദുൽഖർ സൽമാൻ ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകം മുഴുവൻ തരംഗമായി മാറിയ താരമാണ്. സെക്കൻഡ് ഷോയിലൂടെ കരിയർ തുടങ്ങിയ ദുൽക്കർ പിന്നീട് വായ്മൂടി പേസുവോം എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ അരങ്ങേറിയതെങ്കിലും മണിരത്നം ചിത്രമായ ഓക്കേ കണ്മണിയിലൂടെയാണ് ദുൽഖർ തമിഴിൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മഹാനടി എന്ന ചിത്രത്തിലൂടെ ദുൽഖർ വീണ്ടും അന്യഭാഷാചിത്രങ്ങളിൽ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ വാരം പുറത്തിറങ്ങിയ ചിത്രം വമ്പൻ വിജയത്തിനൊപ്പം മികച്ച നിരൂപകപ്രശംസയും നേടിയിരുന്നു. ചിത്രം തെലുങ്കിൽ വിജയമായതിനെ തുടർന്ന് ദുൽഖറിന് നിരവധി അവസരങ്ങളാണ് തെലുങ്കിൽ നിന്നും തേടിയെത്തുന്നത്. അതിനിടെ ദുൽഖറിന്റേതായി ഹിന്ദി, തമിഴ് ചിത്രങ്ങളും പുറത്തിറങ്ങാനിരിക്കുകയാണ്.
അങ്ങനെ പുതു ചിത്രങ്ങളുമായി തെന്നിന്ത്യൻ സിനിമാലോകത്ത് ദുൽഖർ വലിയ ചർച്ചയായി മാറുമ്പോഴാണ് ദുൽഖർ മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്തകൾ വരുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സോളോ എന്ന ചിത്രത്തിന് ശേഷം ആരാധകർ ഒരു ദുൽഖർ ചിത്രം കാണുവാനായി ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കൂടി കാത്തിരിക്കുകയാണ്. അങ്ങനെയിരിക്കെയാണ് കഴിഞ്ഞദിവസം ദുൽഖർ സൽമാന്റെ പുതിയ വീഡിയോ പുറത്തുവന്നത്. ദുൽഖർ സ്റ്റൈലിഷ് ലുക്കിൽ കൂളിംഗ് ഗ്ലാസും ജാക്കറ്റും ധരിച്ചെത്തി കാറിൽ പോകുന്ന ഒരു മിനിറ്റിൽ താഴെയുള്ള വീഡിയോയാണ് പുറത്തുവന്നത്. കേരള സ്ട്രീറ്റ്‌സ് എന്നാണ് വീഡിയോയ്ക്ക് പേര് നൽകിയിരിക്കുന്നത് എന്നാൽ ഇതിൻറെ ബാക്കി ഭാഗം ഇനി തുടർന്നള്ള ദിവസങ്ങളിൽ മാത്രമേ പുറത്ത് വരികയുള്ളൂ എന്നാണ് വിവരം. അതിനാൽ തന്നെ ആരാധകർക്കും പ്രേക്ഷകർക്കും കാത്തിരിക്കേണ്ടി വരും എന്നു പറയാം.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.