മലയാളത്തിന് പുറമേ ഹിന്ദിയിലും വലിയ രീതിയിൽ ശ്രദ്ധ നേടാൻ നടൻ ദുൽഖർ സൽമാന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡിൽ നിന്നും പുറത്തുവരുന്ന ഒരു റിപ്പോർട്ട് ദുൽഖർ സൽമാനെ ദുഃഖത്തിലാഴ്ത്തിരിക്കുകയാണ്. സിനിമ നിരൂപകൻ, അവതാരകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച രാജീവ് മസന്ദ് കോവിഡ് ബാധിതനായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരീരത്തിലെ ഓക്സിജൻ നില താഴ്ന്നതിനെ തുടർന്ന് ആരോഗ്യ സ്ഥിതി വളരെ മോശമായതിനാൽ ആണ് മുംബൈയിലെ കോകിലാ ബെൻ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ദുൽഖർ സൽമാൻ തന്റെ ദുഃഖം രേഖപ്പെടുത്തുകയും ആരോഗ്യവാനായി തിരിച്ചുവരുമെന്ന് പ്രാർത്ഥന നേരുകയും ചെയ്തു. താങ്കൾക്കായി ഞാൻ പ്രാർത്ഥിക്കുന്നു. രാജീവ് മസന്ദ്, ഞാൻ ഇന്നേ വരെ കണ്ടതിൽ വച്ച് ഏറ്റവും സ്നേഹവും കരുതലുമുള്ള ആളുകളിൽ ഒരാളാണ്. പരാജയത്തിന്റെയും വിജയത്തിന്റെയും കണക്കുകൾ നോക്കാതെ എല്ലായ്പ്പോഴും എന്നെ പിന്തുണച്ച വ്യക്തി. അത്രമേൽ സിനിമയെ സ്നേഹിക്കുന്ന ആളാണ്. പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല എനിക്ക് നിങ്ങളോടുള്ള സ്നേഹം. അസുഖം എത്രയും വേഗം തന്നെ ഭേദമാകട്ടെ. വ്യക്തിപരമായി എനിക്ക് ഈ അവസ്ഥ സഹിക്കാൻ കഴിയാത്ത ഒരു സങ്കടം തന്നെയാണ് ദുൽഖർ സൽമാൻ കുറച്ച് വാക്കുകൾ ഇങ്ങനെ.
നാൽപത്തിരണ്ടുകാരനായ രാജീവ് മസന്ദ കൂടുതൽ കാലവും മാധ്യമപ്രവർത്തകനായ ആണ് ജോലി നോക്കിയത്. പിന്നീട് കരൺ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധർമ്മ പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനിയുടെ കീഴിൽ കോർണർസ്റ്റോൺ എജെന്‍സിയുടെ സിഒഒ ആയി ജോലി ചെയ്തുവരികയായിരുന്നു. ആരോഗ്യനില കൂടുതൽ മോശമായതിനെത്തുടർന്ന് തീവ്ര വിഭാഗത്തിൽ ചികിത്സ നേടുന്ന അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. മലയാളത്തിൽ നിന്നുള്ള ദുൽഖർ സൽമാന്റെ പ്രാർത്ഥന ബോളിവുഡിൽ ഇതിനോടകം വലിയ ചർച്ചയായി കഴിഞ്ഞിരിക്കുന്നു. കൂടുതൽ ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടുണ്ടെങ്കിലും ബോളിവുഡിൽ ദുൽഖർ സൽമാൻ വലിയ രീതിയിൽ ശ്രദ്ധ നേടിയ താരമാണ്. ഭാവിയിൽ ദുൽഖർ സൽമാന്റെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ബോളിവുഡിൽ സംഭവിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
2024ലെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്‍ച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ "രേഖാചിത്രം"…
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം…
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
This website uses cookies.