മമ്മൂട്ടി എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും അഭിനയ പ്രാധാന്യമുള്ള ‘പേരൻപ്’ എന്ന ചിത്രത്തിന്റെ റിലീസിനായാണ് സിനിമ പ്രേമികളും ആരാധകരും കാത്തിരിക്കുന്നത്. തമിഴ്, മലയാളം എന്നീ ഭാഷകളിലായിട്ടായിരിക്കും ചിത്രം പുറത്തിറങ്ങുക. നാഷണൽ അവാർഡ് ജേതാവ് രാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ജലിയാണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തിൽ വേഷമിടുന്നത്. പേരൻപിന്റെ ടീസറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം. അമുധവൻ എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ കേന്ദ്രികരിച്ചാണ് ഈ ടീസർ പുറത്തിറക്കിയിരിക്കുന്നത്. നിമിഷനേരംകൊണ്ട് മിന്നിമറയുന്ന മമ്മൂട്ടിയുടെ ഭാവങ്ങൾ പേരൻപ് ടീസറിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയായിരുന്നു.
മമ്മൂട്ടിയുടെ പേരൻപ് ടീസർ യൂ ട്യൂബിൽ ഇപ്പോളും ട്രെൻഡിങ് പൊസിഷനിലുണ്ട്. ‘പേരൻപ്’ ടീസറിലെ മമ്മൂട്ടിയുടെ പ്രകടനത്തെ അഭിനന്ദിച്ച് മകൻ ദുൽഖർ സൽമാൻ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. 350 ചിത്രങ്ങൾക്ക് മേലെ അഭിനയിച്ചിട്ടുള്ള വ്യക്തി എന്ന നിലക്ക് ഇന്നും ആളുകളെ ഞെട്ടിക്കുക തന്നെയാണ് വാപ്പച്ചി ചെയുന്നതെനാണ് ദുൽഖർ തന്റെ ഫേസ്ബുക്ക് പേജിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിഹാസ ടീസർ എന്നാണ് പേരൻപിന്റെ ടീസറിനെ ദുൽഖർ വിശേഷിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ആദ്യത്തെ ഫാൻ ബോയ് താനാണെന് പറഞ്ഞുകൊണ്ട് ടീസർ ഷെയർ ചെയ്യാനും താരം മറന്നില്ല.
അന്താരാഷ്ട്ര ലെവൽ സൗത്ത് ഇന്ത്യൻ സിനിമയുടെ യശസ്സ് ഉയർത്തിപ്പിടിച്ച ഒരു സിനിമയാണ് പേരൻപ്. ഈ വർഷം ജനുവരിയിൽ റൊട്ടേർഡമിൽ വെച്ചു നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. മമ്മൂട്ടി എന്ന നടന്റെ മികവുറ്റ പ്രകടനത്തെ പ്രശംസിച്ചും ഒരുപാട് വ്യക്തികളും മുന്നോട്ട് വന്നിരുന്നു. കഴിഞ്ഞ മാസം ഏഷ്യൻ പ്രീമിയർ ചൈനയിലെ ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. മലയാളി താരങ്ങളായ സുരാജും സിദ്ദിക്കും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. യുവൻ ശങ്കർ രാജയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. തേനി ഈശ്വരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൂര്യ പ്രദമനാണ്. ശ്രീ രാജ ലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് ചിത്രം നിർമ്മിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.