മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് പരോൾ. നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്ത ചിത്രം ഈ മാസം മുപ്പത്തിയൊന്നാം തീയതി തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. അതിനു മുന്നോടിയായി ഇന്ന് ഈ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വന്നു കഴിഞ്ഞു. ഗംഭീര സ്വീകരണമാണ് ഈ ടീസറിന് പ്രേക്ഷകർ നൽകിയത്. ക്ലാസും മാസ്സും നിറഞ്ഞ ഒരു കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആയിരിക്കും എന്ന ഫീൽ ആണ് ടീസർ തരുന്നത്. ഒരു താരം എന്ന നിലയിലും നടൻ എന്ന നിലയിലും മമ്മൂട്ടിയുടെ തിരിച്ചു വരവിനു ഈ ചിത്രം കളമൊരുക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. പരോൾ ടീസർ ത്രസിപ്പിച്ചത് ആരാധകരെ മാത്രമല്ല. മമ്മൂട്ടിയുടെ മകനും യുവ താരവുമായ ദുൽഖർ സൽമാനെയും ഈ ടീസർ ഞെട്ടിച് കളഞ്ഞു. പരോൾ ടീസർ കണ്ട ദുൽഖർ അത് സ്വന്തം ഫേസ്ബുക് പേജിൽ ഷെയർ ചെയ്തത് ഈ ചിത്രം കാണാൻ അക്ഷമയോടെ കാത്തിരിക്കുന്നു എന്ന് പറഞ്ഞാണ്.
സഖാവ് അലക്സ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ മൂന്നു കാലങ്ങൾ ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ചിത്രമാണ് പരോൾ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആന്റണി ഡിക്രൂസ് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് അജിത് പൂജപ്പുരയാണ്. ഇനിയ , മിയ ജോർജ് എന്നിവർ പ്രധാന സ്ത്രീ കഥാപാത്രങ്ങൾ ആയി എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ പ്രഭാകർ, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, മുത്തുമണി , ലാലു അലക്സ്, സുധീർ കരമന , അലെൻസിയർ, അനിൽ നെടുമങ്ങാട്, പദ്മരാജ് രതീഷ്, ശശി കലിംഗ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. എസ് ലോകനാഥൻ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് സുരേഷും സംഗീതം പകർന്നിരിക്കുന്നത് ശരത്, എൽവിൻ ജോഷുവ എന്നിവരും ചേർന്നാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.