മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ ഇപ്പോൾ തന്റെ തെലുങ്കു ചിത്രമായ സീതാ രാമം നേടുന്ന വിജയത്തിന്റെ സന്തോഷത്തിലാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിക്കുന്ന ദുൽഖർ ഇനി ചെയ്യാൻ പോകുന്നത് അഭിലാഷ് ജോഷി ഒരുക്കുന്ന കിംഗ് ഓഫ് കൊത്ത ആണെന്നായിരുന്നു വാർത്തകൾ വന്നത്. ദുൽഖർ തന്നെ നിർമ്മിക്കുകയും ചെയ്യാനിരുന്ന ചിത്രമാണത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം, കിംഗ് ഓഫ് കൊത്തക്കു മുൻപ് ഒരു മലയാള ചിത്രം കൂടി ചെയ്യാനുള്ള തയ്യറെടുപ്പിലാണ് ദുൽഖർ സൽമാൻ. നവാഗത സംവിധായകനായ പ്രവീൺ ചന്ദ്രൻ സംവിധാനം ചെയ്യുമെന്ന് കരുതപ്പെടുന്ന ഈ ചിത്രം നിർമ്മിക്കുന്നതും ദുൽഖർ സൽമാൻ തന്നെയാണ്. സൂപ്പർ ഹിറ്റായ ദുൽഖർ- ശ്രീനാഥ് രാജേന്ദ്ര ചിത്രത്തിൽ അസ്സോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തിട്ടുള്ള പ്രവീൺ ചന്ദ്രൻ, ടിയാൻ, ലൂക്ക എന്നീ ചിത്രങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് പതിനേഴ് മുതൽ ഈ ചിത്രമാരംഭിക്കുമെന്നാണ് റിപ്പോർട്ട്.
കുഞ്ഞിരാമായണം എന്ന സൂപ്പർ ഹിറ്റ് ബേസിൽ ജോസെഫ് ചിത്രത്തിന് തിരക്കഥ രചിച്ച ദീപു പ്രദീപാണ് ഈ ചിത്രം രചിക്കുന്നതെന്നാണ് സൂചന. ആനന്ദ് സി ചന്ദ്രൻ ക്യാമറ ചലിപ്പിക്കുമെന്നു കരുതുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ളാൻ ആണ്. കുറുപ്പെന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനൊരുക്കിയതും ബംഗ്ളാനായിരുന്നു. സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ് എന്നിവരും ഈ ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പമുണ്ടെന്നു വാർത്തകൾ വരുന്നുണ്ട്. ഏതായാലൂം സൗബിൻ ഷാഹിർ സംവിധാനം ചെയ്യാനിരുന്ന ഓതിരം കടകം താൽക്കാലികമായി ഉപേക്ഷിച്ചെങ്കിലും, ദുൽഖറിന്റെ രണ്ടു മലയാളം ചിത്രങ്ങൾ തുടർച്ചായി എത്തുമെന്നുറപ്പായി കഴിഞ്ഞു. തമിഴിലും രണ്ടു ചിത്രങ്ങൾ ചെയ്യാൻ പോകുന്ന ദുൽഖറിന്റെ അടുത്ത റിലീസ് ഹിന്ദി ചിത്രമായ ചുപ് ആണ്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.