മലയാളത്തിന്റെ മെഗാ സ്റ്റാർ ആയ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ ഇപ്പോൾ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു യുവ താരം ആണ്. മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ദുൽഖർ മലയാളത്തിന് പുറമെ, തമിഴ്, ഹിന്ദി, തെലുങ്കു സിനിമാ ഇന്ഡസ്ട്രികളിലും മികച്ച ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകരുടെ കയ്യടി നേടിയിട്ടുണ്ട്. സിനിമയിൽ വന്നിട്ട് ഏകദേശം ഒൻപതു കൊല്ലത്തോളം ആയിട്ടും ദുൽഖർ സൽമാൻ ഇതുവരെ അച്ഛൻ മമ്മൂട്ടിയുടെ ഒപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചിട്ടില്ല. രണ്ടു പേരുടേയും ആരാധകർക്കും അവരെ ഒന്നിച്ചു സ്‌ക്രീനിൽ കാണാൻ ആഗ്രഹം ഉണ്ട്.
ഇവർ ഒന്നിക്കുന്നു എന്ന് പല തവണ റിപ്പോർട്ടുകൾ വന്നെങ്കിലും അതൊന്നും നടന്നില്ല. ഒടുവിൽ കേട്ട റിപ്പോർട്ട് മമ്മൂട്ടി അഭിനയിച്ച യാത്ര എന്ന തെലുങ്കു സിനിമയുടെ രണ്ടാം ഭാഗത്തിൽ ഇവർ ഒന്നിക്കും എന്നാണ്. എന്നാൽ യാത്രയുടെ രണ്ടാം ഭാഗത്തിൽ അജ്മൽ അമീർ ആണ് നായകൻ എന്ന അറിയിപ്പ് വന്നതോടെ ആ പ്രതീക്ഷയും ആരാധകർക്ക് നഷ്ടമായി. ഇപ്പോൾ വാപ്പയുടെ ഒപ്പം അഭിനയിക്കുന്നതിനെ കുറിച്ച് ദുൽഖർ സൽമാൻ തന്നെ മനസ്സ് തുറക്കുകയാണ്.
ദുൽഖർ പറയുന്നത് തനിക്കു അതിനെ കുറിച്ച് ഒരു ഐഡിയയും ഇല്ല എന്നാണ്. ആ ചിന്തയേ വിട്ടിരിക്കുകയാണ് താനെന്നും നല്ലൊരു പ്രോജക്ട് വരണ്ടേ എന്നും ദുൽഖർ ചോദിക്കുന്നു. താൻ റെഡിയായാല്‍ പോലും വാപ്പച്ചിക്ക് രണ്ടും രണ്ട് ഐഡന്റിറ്റിയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട് എന്നും പറഞ്ഞ ദുൽഖർ, വരട്ടെ നോക്കാം എന്നും പറയുന്നു. ഇപ്പോൾ ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ്, അനൂപ് സത്യൻ ഒരുക്കുന്ന ചിത്രം എന്നിവ ചെയ്യുന്ന ദുൽഖർ സൽമാൻ, അടുത്ത വർഷം ജോയ് മാത്യു ഒരുക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിലും റോഷൻ ആൻഡ്രൂസ് ഒരുക്കാൻ പോകുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിലും അഭിനയിക്കും. ദുൽഖർ സൽമാൻ ഒരു പോലീസ് ഓഫീസർ ആയാണ് റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ എത്തുക. ഇപ്പോൾ മൂന്നോളം ചിത്രങ്ങൾ നിർമ്മിക്കുകയുമാണ് ദുൽഖർ. ദുൽഖറിന്റെ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയ് അടിത്താൽ അധികം വൈകാതെ റിലീസ് ചെയ്യും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
This website uses cookies.