മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലും തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. മലയാള ചിത്രങ്ങൾക്ക് ഒപ്പം അന്യ ഭാഷാ ചിത്രങ്ങളിലും തന്റെ സാന്നിധ്യം തെളിയിക്കുന്ന ദുൽഖർ ഇപ്പോൾ പ്രശസ്ത മാഗസിൻ ആയ വോഗിന്റെ കവർ പേജിലും എത്തി കഴിഞ്ഞു. മഹേഷ് ബാബു, നയൻതാര എന്നിവർക്കൊപ്പമാണ് വോഗ് മാഗസിൻ കവറിൽ ദുൽഖർ സൽമാന്റെ ഫോട്ടോ വന്നിരിക്കുന്നത്. വോഗ് ഇന്ത്യ മാഗസിന്റെ പന്ത്രണ്ടാം ആനിവേഴ്സറി സ്പെഷ്യൽ ആയി സൗത്ത് ഇന്ത്യൻ സിനിമയെ കുറിച്ചുള്ള പ്രത്യേക പതിപ്പിന്റെ കവർ ഫോട്ടോയിൽ ആണ് ഇവർ മൂവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഏഴു വർഷങ്ങൾക്കു മുൻപ് 2012 സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ദുൽഖർ 2015 ഓടെ മലയാളത്തിലെ യുവ താരങ്ങളിൽ പ്രമുഖ സ്ഥാനം നേടിയെടുത്തു. അതിനു ശേഷം മണി രത്‌നം സംവിധാനം ചെയ്ത ഓക്കെ കണ്മണി എന്ന തമിഴ് ചിത്രമാണ് ദുൽഖർ സൽമാന് കേരളത്തിന് പുറത്തു ഒരു മേൽവിലാസം നേടിക്കൊടുത്തത്. ആ ചിത്രത്തിലെ പ്രകടനമാണ് അദ്ദേഹത്തിന് തെലുങ്കു, ഹിന്ദി സിനിമാ ഇന്ഡസ്ട്രികളിലേക്കും ഉള്ള വഴി തുറന്നു കൊടുത്തത്. തെലുങ്കിൽ കീർത്തി സുരേഷ് നായികാ വേഷത്തിൽ എത്തിയ മഹാനടിയിൽ ജമിനി ഗണേശൻ ആയി അഭിനയിച്ച ദുൽഖർ അതിനു ശേഷം ആണ് ഹിന്ദിയിൽ അരങ്ങേറിയതു.
ഇർഫാൻ ഖാൻ അഭിനയിച്ച കർവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ച ദുൽഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ആയിരുന്നു ഈ അടുത്തിടെ റിലീസ് ആയ സോയ ഫാക്ടർ എന്ന സോനം കപൂർ നായികാ വേഷത്തിൽ എത്തിയ ചിത്രം. ബോക്സ് ഓഫീസിൽ വിജയം നേടാൻ കഴിഞ്ഞില്ല എങ്കിലും ഈ രണ്ടു ചിത്രങ്ങളും അഭിനേതാവ് എന്ന നിലയിൽ ദുൽഖറിന് ഏറെ പ്രശംസ നേടിക്കൊടുത്തു. ഇപ്പോൾ വോഗ് മാഗസിൻ കവറിൽ കൂടി അദ്ദേഹം എത്തിയത് ഈ പോപ്പുലാരിറ്റിയുടെ അടിസ്ഥാനത്തിൽ ആണെന്നത് വ്യക്തം. ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന കുറുപ്പ്, ദുൽഖർ തന്നെ നിർമ്മിക്കുന്ന അനൂപ് സത്യൻ ചിത്രം, തമിഴ് ചിത്രം ആയ കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്നിവയാണ് ഇനി വരാൻ ഉള്ള ദുൽഖർ സൽമാൻ ചിത്രങ്ങൾ.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.