മലയാളത്തിന്റെ യുവ താരങ്ങളായ നിവിൻ പോളിയും ദുൽകർ സൽമാനും തിരക്കിൽ നിന്ന് തിരക്കിലേക്ക് കുതിക്കുകയാണ്. മലയാളത്തിൽ നിന്ന് മാത്രമല്ല അന്യഭാഷകളിൽ നിന്നും ഇരുവർക്കും മികച്ച ചിത്രങ്ങൾ ലഭിക്കുന്നുണ്ട്. മലയാളത്തിലും തമിഴിലും ഒരുപോലെ തങ്ങളുടെ കരിയർ കെട്ടിപ്പടുക്കാനാണ് ഇരുവരും ശ്രമിക്കുന്നത് എന്ന് വ്യക്തവും ആണ്. അതിന്റെ ഭാഗമായി രണ്ടു പേരും ഇപ്പോൾ തമിഴിലും മലയാളത്തിലും ആയി ഇടവിട്ടാണ് ചിത്രങ്ങൾ ചെയ്യുന്നത്. അവിടെയും തീർന്നില്ല സാമ്യം. നിവിനും ദുൽക്കറും ഇപ്പോൾ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ കാര്യത്തിലും സാമ്യം പുലർത്തുന്നുണ്ട്. രണ്ടു പേരും റിയൽ ലൈഫ് വ്യക്തികളുടെ കൂടി ജീവിതങ്ങളെ വെള്ളിത്തിരയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.
നിവിൻ പോളിയെത്തുന്നത് ഒരു യഥാർത്ഥ കള്ളന്റെ ജീവിത കഥയെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു കൊണ്ടാണെങ്കിൽ ദുൽകർ എത്തുന്നത് ഒരു യഥാർത്ഥ ക്രിമിനലിൻറെ ജീവിത കഥ അവതരിപ്പിച്ചു കൊണ്ടാണ്.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിൽ മലയാളികളുടെ ഇടയിൽ ഇതിഹാസ തുല്യമായ സ്ഥാനം നേടിയ കായംകുളം കൊച്ചുണ്ണി എന്ന കള്ളൻ ആയാണ് നിവിൻ പോളി അഭിനയിക്കാൻ പോകുന്നത്.
ഈ വരുന്ന സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം എഴുതിയിരിക്കുന്നത് ബോബി- സഞ്ജയ് ടീം ആണ്. അമല പോൾ നായിക ആയെത്തുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്നു. ശ്രീലങ്ക ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിൽ ഒന്നാണ്.
അടുത്ത വര്ഷം സമ്മർ വെക്കേഷന് പ്രദർശനത്തിന് എത്തിക്കാൻ പാകത്തിനാണു ഈ ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുക എന്ന് ചിത്രത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ദുൽകർ സൽമാൻ അവതരിപ്പിക്കാൻ പോകുന്ന റിയൽ ലൈഫ് കഥാപാത്രം സുകുമാര കുറുപ്പ് എന്ന കുപ്രസിദ്ധ ക്രിമിനലിന്റേതാണ്. ഒരാളെ ജീവനോടെ കത്തിച്ചു കൊന്നതിനു ശേഷം അജ്ഞാത വാസത്തിൽ പോയ സുകുമാര കുറുപ്പിനെ പിന്നീടാരും കണ്ടിട്ടില്ല. ഇപ്പോഴും സുകുമാര കുറുപ്പ് പിടികിട്ടാ പുള്ളിയാണ് .
സുകുമാര കുറുപ്പിന്റെ ജീവിത കഥ ദുൽകർ സൽമാനെ നായകനാക്കി സിനിമയാക്കുന്നത് ശ്രീനാഥ് രാജേന്ദ്രൻ ആണ്. ദുല്കറിൻറെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോ സംവിധാനം ചെയ്തതും ശ്രീനാഥ് രാജേന്ദ്രൻ ആണ്.
ഈ വർഷം അവസാനമോ അതോ അടുത്ത വര്ഷം ആദ്യമോ ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങാൻ പാകത്തിന് ആണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത് എന്നാണ് സൂചനകൾ.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.