മലയാള സിനിമയിലെ യുവ താരങ്ങളിൽ വെച്ച് ഏറ്റവും വലിയ ക്രൗഡ് പുള്ളർ ആണ് ദുൽകർ സൽമാൻ. ഏതായാലും തമിഴിൽ സജീവമാകാൻ ഒരുങ്ങുകയാണ് ദുൽകർ ഇപ്പോൾ. തമിഴിൽ ഇതിനോടകം തന്നെ പോപ്പുലർ ആയ ദുൽകർ അവിടെയും ഒരു താര പദവി തന്നെയാണ് ലക്‌ഷ്യം വെക്കുന്നത് എന്ന് വ്യക്തമാണ്.
അടുത്ത വർഷം മൂന്നു തമിഴ് ചിത്രങ്ങളിൽ ആണ് ദുൽഖറിനെ നമ്മൾ കാണുക. തെലുങ്കിലും തമിഴിലും ആയി ഒരുക്കുന്ന മഹാനദി എന്ന ചിത്രത്തിന്റെ ചിത്രീകരണം ദുൽകർ പൂർത്തിയാക്കി കഴിഞ്ഞു. ഇതിൽ ജമിനി ഗണേശൻ ആയാണ് ദുൽകർ അഭിനയിക്കുന്നത്.
ഇപ്പോൾ ദുൽകർ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്ന ചിത്രത്തിലാണ്. ഒരു റൊമാന്റിക് ത്രില്ലർ ആയി ഒരുക്കുന്ന ഈ ചിത്രം ഒരു റോഡ് മൂവി പോലെയാണ് മുന്നോട്ട് പോകുന്നത് എന്നാണ് സൂചന. ആക്ഷനും ഈ ചിത്രത്തിൽ പ്രാധാന്യം ഉണ്ടെന്നു റിപ്പോർട്ടുകൾ ഉണ്ട്.
വായ് മൂടി പേസുവോം , ഓക്കേ കണ്മണി , സോളോ എന്നിവക്ക് ശേഷം ദുൽകർ അഭിനയിക്കുന്ന നാലാമത്തെ തമിഴ് ചിത്രമാണ് ഇത്. ഇതിനു ശേഷം ദുൽകർ ചെയ്യുന്നതും ഒരു തമിഴ് ചിത്രം തന്നെയാണ്. രാ കാർത്തിക് ഒരുക്കുന്ന ആ ചിത്രം അടുത്ത വർഷം തുടക്കത്തിൽ തന്നെ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദുൽകർ ഇപ്പോൾ ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ചു കഴിഞ്ഞു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.