മലയാളത്തിന്റെ യുവ താരം ദുൽകർ സൽമാൻ പോലീസ് ഓഫീസറായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും. പ്രശസ്ത സംവിധായകൻ റോഷൻ ആൻഡ്രൂസ് ആദ്യമായി ദുൽഖറിനെ നായകനാക്കി ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നതും ദുൽകർ സൽമാൻ തന്നെയാണ്. തന്റെ പുതിയ പ്രൊഡക്ഷൻ ബാനർ ആയ വേ ഫെറെർ ഫിലിമ്സിന്റെ ബാനറിൽ ദുൽകർ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ബോബി- സഞ്ജയ് ടീം ആണ്. അടുത്ത വർഷം ഏപ്രിൽ മാസത്തിൽ തിരുവനന്തപുരത്തു ആണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതിനു മുമ്പ് രണ്ടു ചിത്രങ്ങൾ ദുൽഖർ പൂർത്തിയാക്കും എന്നാണ് സൂചന.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത പുതിയ ചിത്രമായ പ്രതി പൂവൻ കോഴി ഈ വരുന്ന ക്രിസ്മസിന് റിലീസ് ചെയ്യും. മഞ്ജു വാര്യർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ വില്ലൻ വേഷത്തിൽ റോഷൻ ആൻഡ്രൂസും അഭിനയിക്കുന്നുണ്ട്. ദുൽഖറിനെ നായകനാക്കി റോഷൻ ഒരുക്കുന്ന ചിത്രത്തിന് അറുപതു ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകും. ഇപ്പോൾ ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന കുറുപ്പിൽ അഭിനയിക്കുന്ന ദുൽകർ സൽമാൻ അതിനു ശേഷം ബ്രിന്ദ മാസ്റ്റർ ഒരുക്കുന്ന തമിഴ് ചിത്രത്തിൽ ആണ് അഭിനയിക്കുക. ജോയ് മാത്യു ഒരുക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിലും ദുൽകർ ആണ് നായകൻ ആയി എത്തുക. അനൂപ് സത്യൻ ഒരുക്കുന്ന സുരേഷ് ഗോപി- ശോഭന ചിത്രത്തിലെ വേഷവും ദുൽകർ ചെയ്തു തീർത്തു കഴിഞ്ഞു. ഈ ചിത്രങ്ങൾ എല്ലാം ദുൽകർ തന്നെയാണ് നിർമ്മിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയറ്ററിൽ എത്തുമ്പോൾ അങ്ങോട്ടു യുവ…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ചു രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി'…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായിക രത്തീന ഒരുക്കിയ ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
This website uses cookies.