മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ ഇപ്പോൾ ഇന്ത്യ മുഴുവൻ പോപ്പുലർ ആണ്. മലയാളത്തിനൊപ്പം തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലും അഭിനയിച്ചതോടെ ആണ് ദുൽഖർ സൽമാന്റെ പോപ്പുലാരിറ്റി വളരെ വേഗം വർധിച്ചത്. ഫേസ്ബുക്, ട്വിറ്റെർ എന്നീ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ഒട്ടേറെ ആരാധകർ ഉള്ള ദുൽഖർ ഇപ്പോൾ ഇൻസ്റാഗ്രാമിലും ഏറ്റവും കൂടുതൽ ഫോള്ളോവെർസ് ഉള്ള മലയാള താരം ആയി കഴിഞ്ഞു. നാല് മില്യൺ ആണ് ദുൽഖറിന്റെ ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുന്നവരുടെ എണ്ണം. മൂന്നു മില്യണിൽ കൂടുതൽ ആളുകൾ പിന്തുടരുന്ന ടോവിനോ തോമസ് ഇക്കാര്യത്തിൽ ദുൽഖറിന് പിന്നിൽ രണ്ടാം സ്ഥാനത്തു നിൽക്കുമ്പോൾ മലയാളത്തിന്റെ സൂപ്പർ താരമായ മോഹൻലാൽ ആണ് ഏകദേശം രണ്ടു മില്യൺ പേരുടെ പിന്തുണയുമായി ഇൻസ്റ്റാഗ്രാമിൽ മൂന്നാമത് നിൽക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ ദുൽഖർ മുന്നിൽ നിൽക്കുമ്പോൾ ട്വിറ്ററിൽ മോഹൻലാൽ ആണ് മുന്നിൽ നിൽക്കുന്നത്. ഏകദേശം ആറു മില്യന്റെ അടുത്ത് ആളുകൾ മോഹൻലാലിനെ ട്വിറ്ററിൽ ഫോളോ ചെയ്യുമ്പോൾ ദുൽഖറിന്റെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നവർ 2 മില്യന്റെ അടുത്താണ്. ഫേസ്ബുക്കിൽ ഏകദേശം 51 ലക്ഷം പേർ ദുൽഖറിനെ ഫോളോ ചെയ്യുമ്പോൾ മോഹൻലാൽ ഏകദേശം അമ്പതു ലക്ഷം പേരുടെ പിന്തുണയുമായി തൊട്ടു പുറകിൽ തന്നേയുണ്ട്. സോഷ്യൽ മീഡിയയിൽ അങ്ങനെ ഏറ്റവും കൂടുതൽ പിന്തുണയുള്ള രണ്ടു മലയാള താരങ്ങൾ ആണ് ദുൽഖർ സൽമാനും മോഹൻലാലും. മണി രത്‌നം ഒരുക്കിയ ഒക്കെ കണ്മണി, ഹിന്ദി ചിത്രങ്ങൾ ആയ കാർവാൻ, സോയ ഫാക്ടർ, തെലുങ്കു ചിത്രമായ മഹാനടി എന്നിവയാണ് ദുൽഖറിന്റെ ആരാധകരുടെ എണ്ണം വർധിപ്പിച്ച അന്യ ഭാഷാ ചിത്രങ്ങൾ.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.