മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരു മലയാള ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയത് കഴിഞ്ഞ വർഷം ഓണത്തിനാണ്. അഭിലാഷ് ജോഷിയുടെ അരങ്ങേറ്റ ചിത്രമായ കിംഗ് ഓഫ് കൊത്ത എന്ന മാസ്സ് ഓണ ചിത്രവുമായാണ് ദുൽഖർ സൽമാൻ എത്തിയത്. എന്നാൽ ചിത്രത്തിന് പ്രേക്ഷകരുടെ ഇടയിൽ സ്വീകാര്യത ലഭിക്കാതെ പോയി.
അതിന് ശേഷം അന്യ ഭാഷാ ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ദുൽഖർ തമിഴ്, തെലുങ്ക് ഭാഷകളിലാണ് വേഷമിട്ടത്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, ദുൽഖർ സൽമാൻ മറ്റൊരു മാസ്സ് ചിത്രവുമായി മലയാളത്തിലേക്ക് മടങ്ങി വരികയാണ്. കഴിഞ്ഞ വർഷം ഓണത്തിന് തന്നെ ആർഡിഎക്സ് എന്ന മാസ്സ് ചിത്രവുമായെത്തി ബ്ലോക്ക്ബസ്റ്റർ വിജയം സ്വന്തമാക്കികൊണ്ട് അരങ്ങേറ്റം കുറിച്ച സംവിധായകൻ നഹാസ് ഹിദായത്ത് ഒരുക്കുന്ന ചിത്രമാണ് ദുൽഖർ ഉടൻ മലയാളത്തിൽ ചെയ്യാൻ പോകുന്നത് എന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
ഈ ചിത്രത്തിന്റെ ലൊക്കേഷൻ കണ്ടെത്തുന്ന പ്രക്രിയ പൂർത്തിയായി എന്നും, ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കുമെന്നുമാണ് സൂചന. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും. ഇപ്പോൾ സെൽവമണി സെൽവരാജ് ഒരുക്കുന്ന കാന്ത എന്ന തമിഴ് ചിത്രത്തിലാണ് ദുൽഖർ അഭിനയിക്കുന്നത്. ദുൽഖറും റാണ ദഗ്ഗുബതിയും ചേർന്നാണ് ബഹുഭാഷാ ചിത്രമായി കാന്ത നിർമ്മിക്കുന്നത്.
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ എന്ന തെലുങ്ക് ചിത്രമാണ് ദുൽഖർ സൽമാന്റെ അടുത്ത റിലീസ്. ചിത്രം ഒക്ടോബർ അവസാനം പ്രേക്ഷകരുടെ മുന്നിലെത്തും.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.