[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കമൽ ഹാസനൊപ്പം ദുൽഖർ സൽമാൻ?; വീണ്ടും മണി രത്‌നം ചിത്രം.

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ ഇപ്പോൾ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടുന്ന ഒരു താരമാണ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിക്കുന്ന ദുൽഖർ, വൈകാതെ തന്നെ കന്നഡയിലും അരങ്ങേറ്റം കുറിക്കുമെന്ന് വാർത്തകളുണ്ട്. ദുൽഖർ ഇനി ചെയ്യാൻ പോകുന്നതും തമിഴ്, തെലുങ്ക് ചിത്രങ്ങളായ കാന്ത, ലക്കി ഭാസ്കർ എന്നിവയാണ്. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന പ്രഭാസ് ചിത്രം കൽക്കിയിലും ദുൽഖർ അതിഥി വേഷം ചെയ്യുന്നുണ്ടെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ, ദുൽഖർ ആരാധകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉലക നായകൻ കമൽ ഹാസൻ നായകനായ മണി രത്‌നം ചിത്രത്തിൽ ദുൽഖർ സൽമാനും ഒരു പ്രധാന വേഷം ചെയ്യുമെന്നാണ് സൂചന. അടുത്ത വർഷം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിൽ ജയം രവി, തൃഷ എന്നിവരും നിർണായക വേഷങ്ങൾ ചെയ്യുമെന്ന് വാർത്തകളുണ്ട്.

ഇതിന് മുൻപ് ഓകെ കണ്മണി എന്ന മണി രത്‌നം ചിത്രത്തിൽ നായകനായി അഭിനയിച്ചിട്ടുള്ള ദുൽഖർ സൽമാൻ വീണ്ടും മണി രത്‌നത്തോടൊപ്പം കൈകോർക്കുമോ എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. എച് വിനോദ് ഒരുക്കാൻ പോകുന്ന തന്റെ 233 ആം ചിത്രം പൂർത്തിയാക്കിയ ശേഷമായിരിക്കും ഈ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ മണി രത്‌നം ചിത്രത്തിന്റെ ജോലികളിലേക്ക് കമൽ ഹാസൻ കടക്കുക. ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 ആയിരിക്കും കമൽ ഹാസന്റെ അടുത്ത റിലീസ്. അതേ സമയം, മേൽ പറഞ്ഞ ചിത്രങ്ങൾ കൂടാതെ, ഗോലി എന്ന് പേരുള്ള ഒരു തമിഴ് ചിത്രം കൂടി ദുൽഖർ സൽമാൻ കമ്മിറ്റ് ചെയ്തിട്ടുണ്ട്. സൗബിൻ ഷാഹിർ, അമൽ നീരദ്, ടിനു പാപ്പച്ചൻ എന്നിവരുടെ ചിത്രങ്ങളായിരിക്കും ദുൽഖർ ഇനി മലയാളത്തിൽ ചെയ്യുകയെന്നാണ്‌ സൂചന.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.