മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ ഇപ്പോൾ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടുന്ന ഒരു താരമാണ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിക്കുന്ന ദുൽഖർ, വൈകാതെ തന്നെ കന്നഡയിലും അരങ്ങേറ്റം കുറിക്കുമെന്ന് വാർത്തകളുണ്ട്. ദുൽഖർ ഇനി ചെയ്യാൻ പോകുന്നതും തമിഴ്, തെലുങ്ക് ചിത്രങ്ങളായ കാന്ത, ലക്കി ഭാസ്കർ എന്നിവയാണ്. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന പ്രഭാസ് ചിത്രം കൽക്കിയിലും ദുൽഖർ അതിഥി വേഷം ചെയ്യുന്നുണ്ടെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ, ദുൽഖർ ആരാധകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉലക നായകൻ കമൽ ഹാസൻ നായകനായ മണി രത്‌നം ചിത്രത്തിൽ ദുൽഖർ സൽമാനും ഒരു പ്രധാന വേഷം ചെയ്യുമെന്നാണ് സൂചന. അടുത്ത വർഷം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിൽ ജയം രവി, തൃഷ എന്നിവരും നിർണായക വേഷങ്ങൾ ചെയ്യുമെന്ന് വാർത്തകളുണ്ട്.
ഇതിന് മുൻപ് ഓകെ കണ്മണി എന്ന മണി രത്‌നം ചിത്രത്തിൽ നായകനായി അഭിനയിച്ചിട്ടുള്ള ദുൽഖർ സൽമാൻ വീണ്ടും മണി രത്‌നത്തോടൊപ്പം കൈകോർക്കുമോ എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. എച് വിനോദ് ഒരുക്കാൻ പോകുന്ന തന്റെ 233 ആം ചിത്രം പൂർത്തിയാക്കിയ ശേഷമായിരിക്കും ഈ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ മണി രത്‌നം ചിത്രത്തിന്റെ ജോലികളിലേക്ക് കമൽ ഹാസൻ കടക്കുക. ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 ആയിരിക്കും കമൽ ഹാസന്റെ അടുത്ത റിലീസ്. അതേ സമയം, മേൽ പറഞ്ഞ ചിത്രങ്ങൾ കൂടാതെ, ഗോലി എന്ന് പേരുള്ള ഒരു തമിഴ് ചിത്രം കൂടി ദുൽഖർ സൽമാൻ കമ്മിറ്റ് ചെയ്തിട്ടുണ്ട്. സൗബിൻ ഷാഹിർ, അമൽ നീരദ്, ടിനു പാപ്പച്ചൻ എന്നിവരുടെ ചിത്രങ്ങളായിരിക്കും ദുൽഖർ ഇനി മലയാളത്തിൽ ചെയ്യുകയെന്നാണ് സൂചന.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.