കഴിഞ്ഞ വർഷം തെലുങ്കിൽ അരങ്ങേറ്റം കുറിച്ച ദുൽഖർ സൽമാൻ ജീവിച്ചിരുന്ന ഒരു കഥാപാത്രത്തിന് ആണ് മഹാനടി എന്ന സിനിമയിലൂടെ ജീവൻ നൽകിയത്. പ്രശസ്ത സിനിമാ താരം ആയിരുന്ന ജെമിനി ഗണേശൻ ആയാണ് ദുൽഖർ ആ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. രൂപത്തിലും ഭാവത്തിലും ആ കഥാപാത്രമായി മികച്ച പ്രകടനമാണ് ദുൽഖർ കാഴ്ച വെച്ചത്. പ്രേക്ഷകരുടേയും നിരൂപകരുടേയും ഒരുപാട് പ്രശംസ നേടിയെടുക്കാനും ആ കഥാപാത്രം ദുൽഖർ സൽമാനെ സഹായിച്ചു. ഇപ്പോഴിതാ ഒരിക്കൽ കൂടി ജീവിച്ചിരുന്ന ഒരു കഥാപാത്രത്തിന് ജീവൻ നൽകുകയാണ് ദുൽഖർ സൽമാൻ.
ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന കുറുപ്പ് എന്ന ചിത്രത്തിൽ കുപ്രസിദ്ധ പിടികിട്ടാ പുള്ളി ആയ സുകുമാര കുറുപ്പായി ആണ് ദുൽഖർ അഭിനയിക്കുന്നത്. സുകുമാര കുറുപ്പിന്റെ ലുക്കിൽ ഉള്ള ദുൽഖറിന്റെ ലൊക്കേഷൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഈ ചിത്രം നിർമ്മിക്കുന്നതും ദുൽഖർ സൽമാൻ ആണ്. ദുൽഖറിന് ഒപ്പം ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്ന ഈ ബിഗ് ബജറ്റ് മൾട്ടിസ്റ്റാർ ചിത്രം അടുത്ത വർഷം പകുതിയോടെ റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷ. ഇപ്പോൾ കുറുപ്പിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. ചാക്കോ എന്ന കഥാപാത്രം ആയാണ് ടോവിനോ തോമസ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇത് കൂടാതെ മറ്റു രണ്ടു ചിത്രങ്ങൾ കൂടി ദുൽഖർ നിർമ്മിച്ച് കൊണ്ടിരിക്കുകയാണ്. ജോയ് മാത്യു ഒരുക്കാൻ പോകുന്ന ദുൽഖർ ചിത്രവും സ്വയം നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. അനൂപ് സത്യൻ ഒരുക്കുന്ന ആദ്യ ചിത്രം, നവാഗതനായ ഷംസു ഒരുക്കിയ ചിത്രം എന്നിവയാണ് ദുൽഖർ ഇപ്പോൾ നിർമ്മിച്ച് കൊണ്ടിരിക്കുന്ന മറ്റു രണ്ടു ചിത്രങ്ങൾ.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.