മലയാള സിനിമയിൽ ഏറ്റവും താരമൂല്യമുള്ള രണ്ട് നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവർക്കും ആരാധകരും ഏറെയാണ്. മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാൻ താരമൂല്യത്തിൽ ഇവർക്ക് തൊട്ടുപിറകെയുണ്ട്. എന്നാലിപ്പോൾ സമൂഹമാധ്യമങ്ങളിലെ സ്വാധീനത്തിന്റെ കാര്യത്തിൽ മമ്മൂട്ടിയേയും മോഹൻലാലിനെയും പിന്നിലാക്കി ദുൽഖർ മുന്നോട്ട് കുതിക്കുകയാണ്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ദുൽഖറിന് ആരാധകരുടെ വലിയ പിന്തുണയാണുള്ളത്.
ഫേസ്ബുക്കിൽ 50 ലക്ഷത്തിലേറെ ആരാധകരാണ് ദുൽഖറിനുള്ളത്. 18 ലക്ഷം പേരാണ് ഇൻസ്റ്റാഗ്രാമിൽ ദുൽഖറിനെ പിന്തുടരുന്നത്. ട്വിറ്ററിൽ 14 ലക്ഷം ഫോളോവേഴ്സാണ് ദുൽഖറിനുള്ളത്. ഈ നേട്ടത്തില്‍ ആരാധകരോട് നന്ദി രേഖപ്പെടുത്തി താരം ഫേസ്‌ബുക്കിൽ മുൻപൊരു കുറിപ്പ് പോസ്റ്റ് ചെയ്‌തിരുന്നു.
മോഹൻലാലാണ് ദുൽഖറിന് തൊട്ടുപിന്നിലുള്ളത്. മോഹൻലാലിന് ഫേസ്ബുക്കിൽ 46 ലക്ഷം ലൈക്കുകളാണ് ഉള്ളത്. ഇൻസ്റ്റഗ്രാമിൽ ആറ് ലക്ഷം പേരും ട്വിറ്ററിൽ 41 ലക്ഷം ആളുകളുമാണ് മോഹൻലാലിനെ പിന്തുടരുന്നത്. അതേസമയം മമ്മൂട്ടിക്ക് 37 ലക്ഷം ലൈക്കാണ് ഫേസ്ബുക്കിലുള്ളത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.