ലാൽ ജോസും ദുൽഖർ സൽമാനും ഒന്നിക്കുന്ന ഒരു ഭയങ്കര കാമുകൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഉണ്ണി. ആർ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വെളിപാടിന്റെ പുസ്തകത്തിന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചാര്‍ലി എന്ന ചിത്രത്തിന് ശേഷം ഉണ്ണി ദുൽഖറിന് വേണ്ടി വീണ്ടും എഴുതുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2016 ലാണ് സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്. 2017 ൻ്റെ തുടക്കത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ദുൽഖറിൻ്റെ തിരക്കുകൾ കാരണം ചിത്രം നീണ്ടുപോകുകയായിരുന്നു.
ലാല്‍ ജോസും ദുല്‍ഖറും ഒന്നിക്കുന്ന രണ്ടാമത്തെ സിനിമയാണ് ‘ ഒരു ഭയങ്കര കാമുകന്‍’. മുമ്പ് വിക്രമാദിത്യൻ എന്ന സിനിമയിലായിരുന്നു ദുൽഖറും ലാൽജോസും ഒന്നിച്ചത്. റോമാൻ്റിക് കോമഡിയായാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ഒരു ചെറിയ ഗ്രാമത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പ്രീ- പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ചാര്‍ളിയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന ഷെബിന്‍ ബക്കറാണ് ചിത്രത്തിന്റെ നിർമ്മാണം. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
റോണി സ്‌ക്രുവാല നിര്‍മിക്കുന്ന ‘കര്‍വാന്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളത്തിന്റെ കുഞ്ഞിക്ക. ‘ഗേള്‍ ഇന്‍ ദി സിറ്റി’ എന്ന വെബ് സിരീസിലൂടെ ശ്രദ്ധേയയായ മിഥില പല്‍ക്കറാണ് ചിത്രത്തിൽ ദുൽഖറിന്റെ നായിക. അക്ഷയ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇര്‍ഫാന്‍ ഖാനും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ തൃശ്ശൂര്‍ ജില്ലയിലെ പുത്തന്‍ചിറയിലും ചിത്രീകരിച്ചിരുന്നു. ഹുസൈന്‍ ദലാല്‍. അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം ദുൽഖർ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ‘മഹാനടി’ എന്ന ചിത്രത്തിന്റെ ചിത്രീകരണവും പുരോഗമിക്കുകയാണ്. തെലുങ്കിലെ മുന്‍നിര നടിയായിരുന്ന സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കുന്ന ചിത്രത്തില്‍ സാവിത്രിയുടെ ഭര്‍ത്താവ് ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
This website uses cookies.