സെറിബ്രൽ പാൾസി രോഗബാധിതനായ ആരാധകനു വീൽ ചെയർ സമ്മാനിച്ച് ഒരിക്കൽ കൂടി സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയാണ് ദുൽഖർ സൽമാൻ. തൃപ്പുണിത്തുറ ഗവണ്മെന്റ് കോളേജ് വിദ്യാർത്ഥി ആയ എം പ്രവീണിനെ കുറിച്ച് മലയാള മനോരമയിൽ വന്ന വാർത്ത വായിച്ചിട്ടാണ് ദുൽഖർ സൽമാൻ എത്തിയത്. പ്രവീണിന് നേരിട്ടെത്തി വീൽ ചെയർ സമ്മാനിച്ച ദുൽഖർ കുറച്ചു സമയം അദ്ദേഹത്തിനും കുടുംബത്തിനുമൊപ്പം ചെലവഴിച്ചിട്ടാണ് മടങ്ങിയത്. ഇപ്പോൾ തന്റെ ബോളിവുഡ് ചിത്രമായ സോയ ഫാക്ടറിന്റെ തിരക്കിലാണ് ദുൽഖർ സൽമാൻ. അതിനിടയിലാണ് ദുൽഖർ തന്റെ ആരാധകനെ കുറിച്ചുള്ള ഈ വാർത്ത അറിയുന്നതും പ്രവീണിനെ സഹായിക്കാനായി ഓടിയെത്തുന്നതും.
സോയ ഫാക്ടറിന് വേണ്ടി ക്രിക്കറ്റ് പ്രാക്ടീസ് നടത്തുന്ന ദുൽഖറിന്റെ വീഡിയോ വൈറൽ ആയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. സോനം കപൂർ ടൈറ്റിൽ റോളിൽ എത്തുന്ന ഈ ചിത്രം അടുത്ത വർഷം തീയേറ്ററുകളിൽ എത്തും. ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രമായ കാർവാൻ മികച്ച നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സ് ഓഫീസിൽ വിജയം നേടിയില്ല. കണ്ണും കണ്ണും കൊള്ളയ് അടിത്താൽ, വാൻ എന്നീ തമിഴ് ചിത്രങ്ങളാണ് ദുല്കറിന്റേതായി അധികം വൈകാതെ എത്താൻ പോകുന്ന ചിത്രങ്ങൾ. അതുപോലെ ദുൽഖറിന്റെ മലയാള ചിത്രമായ ഒരു യമണ്ടൻ പ്രേമ കഥയുടെ അവസാന ഘട്ട ചിത്രീകരണം നവംബറിൽ തുടങ്ങും. അടുത്ത ഏപ്രിലിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യുക എന്നാണ് സൂചന. മഹേഷ് നാരായണൻ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രം, ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ് എന്നിവയാണ് ദുൽഖർ കമ്മിറ്റ് ചെയ്തിട്ടുള്ള മറ്റു ചിത്രങ്ങൾ.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ ഒരുക്കിയ എക്സ്ട്രാ ഡീസന്റ് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുന്ന ഈ…
മലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയി മാറിയ ചിത്രമാണ് ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ…
This website uses cookies.