ഇതിഹാസ നായിക ആയിരുന്ന സാവിത്രിയുടെ ജീവിത കഥ പറയുന്ന തെലുങ്ക് ചിത്രമാണ് മഹാനദി. നാഗ് അശ്വിൻ സംവിധാനം ചെയ്ത ഈ ചിത്രം അടുത്ത മാസം ലോകമെമ്പാടും പ്രദർശനത്തിന് എത്തും. തെലുങ്കു കൂടാതെ തമിഴ്, മലയാളം ഭാഷകളിൽ ഡബ്ബ് ചെയ്‌തും ഈ ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മലയാളിയും പ്രശസ്ത സൗത്ത് ഇന്ത്യൻ നടിയുമായ കീർത്തി സുരേഷ് സാവിത്രി ആയി വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിന്റെ യുവ താരം ദുൽകർ സൽമാൻ ജമിനി ഗണേശൻ ആയി അഭിനയിച്ചിട്ടുണ്ട്. ഇവരെ കൂടാതെ സാമന്ത, നാഗ ചൈതന്യ, വിജയ് ദേവർകൊണ്ട എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒക്കെ വളരെയധികം ശ്രദ്ധ നേടിയിരുന്നു.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത് ഈ ചിത്രത്തിന്റെ ഒരു ഫാൻ മേഡ് പോസ്റ്റർ ആണ്. വിനീത് ജോസി എന്ന ഡിസൈനർ ആണ് ഈ ഫാൻ മേഡ് പോസ്റ്റർ ഉണ്ടാക്കിയിരിക്കുന്നത്. ദുൽകർ സൽമാനെയും കീർത്തി സുരേഷിനെയും വെച്ചു ഡിസൈൻ ചെയ്തിരിക്കുന്ന ഈ പോസ്റ്റർ ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ ആകർഷിച്ചു കഴിഞ്ഞു.
പ്രകാശ് രാജ്, ശാലിനി പാണ്ഡെ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ് എന്നാണ് സൂചന. ദുൽകർ സൽമാന്റെ ആദ്യ തെലുങ്ക് ചിത്രമാണ് മഹാനദി. അതുപോലെ ഈ ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്തിരിക്കുന്ന സാമന്ത അവതരിപ്പിക്കുന്നത് ഒരു പത്രപ്രവർത്തകയുടെ വേഷമാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദുൽകർ സൽമാൻ ഇപ്പോൾ തമിഴ്, ഹിന്ദി പ്രൊജെക്ടുകളും ആയി ബിസി ആണ്. മലയാളത്തിൽ ദുല്കറന്റേതായി അടുത്തെങ്ങും റിലീസുകൾ ഇല്ല.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.