ഉലകനായകൻ കമൽഹാസനെ നായകനാക്കി 36 വർഷത്തെ ഇടവേളയ്ക്കു ശേഷം മണി രത്‌നം ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടു. തഗ് ലൈഫ് എന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പേര്. ആരാധകരെ ത്രസിപ്പിക്കുന്ന ഒരു ആക്ഷൻ വീഡിയോയിലൂടെയാണ് ഈ ടൈറ്റിൽ പുറത്തു വിട്ടിരിക്കുന്നത്. രംഗരായ ശക്തിവേൽ നായ്ക്കൻ എന്ന കഥാപാത്രമായാണ് കമൽ ഹാസൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. ഒരു വമ്പൻ ഗ്യാങ്സ്റ്റർ ഡ്രാമയായാണ് ഈ ചിത്രം ഒരുങ്ങുന്നതെന്ന സൂചനയാണ് ഇതിന്റെ ടൈറ്റിൽ വീഡിയോ തരുന്നത്. അതിനൊപ്പം തന്നെ ആരാധകരെ ആവേശം കൊള്ളിക്കുന്നത് ഇതിന്റെ താരനിരയാണ്. കമൽ ഹാസനൊപ്പം ഒരു സുപ്രധാന വേഷത്തിൽ മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാനും അഭിനയിക്കുന്നുണ്ടെന്ന് ഔദ്യോഗികമായി തന്നെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ട് കഴിഞ്ഞു. കമൽ ഹാസൻ, ദുൽഖർ സൽമാൻ എന്നിവർ കൂടാതെ തൃഷ, ജയം രവി എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്.
സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് രവി കെ ചന്ദ്രനാണ്. അൻപ്- അറിവ് ടീമാണ് ഇതിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുക. ടൈറ്റിൽ വീഡിയോയിലെ ആക്ഷൻ സംവിധാനം കൊണ്ട് തന്നെ അവർ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. ശ്രീകർ പ്രസാദ് എഡിറ്റ് ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും മണി രത്‌നം തന്നെയാണ്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാകീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽ ഹാസൻ, മണി രത്‌നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുക. ഈ വർഷം അവസാനം മുതൽ തഗ് ലൈഫിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. 1987 ഇൽ റിലീസ് ചെയ്ത ക്ലാസിക് ചിത്രമായ നായകനാണ് കമൽ ഹാസൻ- മണി രത്‌നം ടീം ഇതിന് മുൻപൊന്നിച്ച ചലച്ചിത്ര കാവ്യം. അതിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും കമൽ ഹാസനെ തേടിയെത്തിയിരുന്നു.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.