തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമാണ്. ഇന്ത്യൻ സിനിമയിലെ തന്നെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായാണ് വിജയ് സേതുപതി അറിയപ്പെടുന്നത്. തമിഴിലും മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലും വരെ വിജയ് സേതുപതി അഭിനയിച്ചു കഴിഞ്ഞു. ഒരു വർഷം തന്നെ ഒട്ടേറെ ചിത്രങ്ങളിലഭിനയിക്കുന്ന വിജയ് സേതുപതി അതെല്ലാം വ്യത്യസ്തമായി ചെയ്യാനും വളരെ സ്വാഭാവികമായി അഭിനയിക്കാനും ശ്രമിക്കുന്ന നടനാണ്. ഇപ്പോഴിതാ തമിഴ് സിനിമയിലെ തന്റെ ഏറ്റവും ഇഷ്ട നടനും താൻ അഭിനയം നോക്കി പഠിക്കാനും ശ്രമിക്കുന്ന നടനുമാണ് വിജയ് സേതുപതി എന്ന് പറയുകയാണ് മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ. അത്ര ഗംഭീര നടനാണ് വിജയ് സേതുപതിയെന്നും ഇത്രയധികം ചിത്രങ്ങൾ ചെയ്യുമ്പോഴും, അതിപ്പോൾ ഒരു അതിഥി വേഷമാണെമെങ്കിൽ പോലും തന്റെ പ്രകടനം കൊണ്ട് ആ ചിത്രത്തെ ഉയർത്താനുള്ള കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും ദുൽഖർ പറയുന്നു. നേരിൽ കാണുമ്പോൾ പോലും വളരെ സൗഹൃദപരമായി കൂളായി പെരുമാറുന്ന വിജയ് സേതുപതി, സ്ക്രീനിലും അങ്ങനെ വളരെ കൂളായി ആണ് അഭിനയിക്കുന്നതെന്നും ദുൽഖർ സൂചിപ്പിക്കുന്നു.
കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്ന തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സൺ ടിവിയുടെ വണക്കം തമിഴ എന്ന പരിപാടിയിൽ സംസാരിക്കവേയാണ് ദുൽഖർ ഇത് പറയുന്നത്. ഒരു റൊമാന്റിക് ത്രില്ലറായി ഒരുക്കിയ ഈ ചിത്രം ഇപ്പോൾ തന്നെ അവിടെ ഹിറ്റായി കഴിഞ്ഞു. അത് പോലെ കഴിഞ്ഞ മാസം റിലീസ് ചെയ്ത ദുൽഖറിന്റെ മലയാള ചിത്രമായ വരനെ ആവശ്യമുണ്ടും സൂപ്പർ ഹിറ്റാണ്. ദുൽഖർ ആദ്യമായി നിർമ്മിച്ച ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്. ഇനി റിലീസ് ചെയ്യാനുള്ള ദുൽഖർ സൽമാൻ ചിത്രം ഈദ് റിലീസായി എത്തുന്ന കുറുപ്പ് ആണ്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.