പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ബ്രഹ്മാണ്ഡ ചിത്രമാണ് പ്രോജക്ട് കെ. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചനും അഭിനയിക്കുന്നുണ്ട്. ദീപിക പദുക്കോണ് ആണ് ഇതിലെ നായികാ വേഷം ചെയ്യുന്നത്. ഇതിന്റെ റിലീസ് തീയതി ഇന്നാണ് പ്രഖ്യാപിച്ചത്. 12.01. 2024ന് ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ മലയാള യുവതാരം ദുൽഖർ സൽമാനും ഇതിന്റെ ഭാഗമാകുമെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പമുള്ള ദുൽഖർ സൽമാന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഇതിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് പുറത്തു വിട്ട പോസ്റ്ററിൽ അവ്യക്തമായി കാണുന്ന 3 പേരിൽ ഒരാൾ ദുൽഖർ ആണെന്നുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്.
വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ചിത്രം ഒരു സയൻസ് ഫിക്ഷൻ ചിത്രമാണെന്നാണ് സൂചന. എന്നാൽ ഇതിന് ടൈം ട്രാവലുമായി ബന്ധമില്ലെന്ന് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. പ്രൊജക്റ്റ് കെയുടെ സംഭാഷണം എഴുതുന്നത് സായ് മാധവ് ബുറയാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാർ ആണ് ഇപ്പോൾ പ്രഭാസ് ചെയ്യുന്നത്. അതിന് ശേഷം അദ്ദേഹം ഈ ചിത്രം പൂർത്തിയാക്കുമെന്നാണ് സൂചന. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ആദി പുരുഷ് ആണ് പ്രഭാസിന്റെ അടുത്ത റിലീസ്. ഈ വർഷം ജൂണിലാണ് ആദി പുരുഷ് എത്തുക. നാഗ് അശ്വിൻ ആദ്യമായി സംവിധാനം ചെയ്തത് കീർത്തി സുരേഷ് നായികാ വേഷം ചെയ്ത മഹാനടിയാണ്. ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ ഒരു നിർണ്ണായക വേഷം ചെയ്തിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.