മമ്മൂട്ടി ആരാധകർക്ക് ഇന്ന് ഏറെ സന്തോഷം നൽകുന്ന ദിനമാണ്. ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന്റെ ഒഫീഷ്യൽ അനൗൺസ്‌മെന്റ് ഏതാനും മണിക്കൂറുകൾക്ക് മുന്നേ ആണ് സംവിധായകൻ അമൽ നീരദ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ നടത്തിയത്.
എന്നാൽ ഇന്ന് രാവിലെ മുതൽ ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. മമ്മൂട്ടി ആരാധകർ ആവേശത്തോടെ ആ വാർത്തകൾ ഷെയർ ചെയ്യുകയും ചെയ്തു.
വർഷങ്ങൾക്ക് മുന്നേ ഒരു മമ്മൂട്ടി ആരാധകൻ ആണ് ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന്റെ കഥ അമൽ നീരദിനോട് പറയുന്നത്. വീണ്ടും മാറ്റി എഴുതിയ കഥ കേട്ട് അമൽ നീരദ് ഓക്കേ പറയുക ആയിരുന്നത്രേ. ദുൽഖർ സൽമാനും ചിത്രത്തിൽ അഭിനയിക്കും എന്നാണ് ഈ വാർത്തകൾ പറയുന്നത്.
സോഷ്യൽ മീഡിയയിൽ മമ്മൂട്ടി ആരാധകർ പ്രചരിപ്പിക്കുന്ന വാർത്തകൾ ഇങ്ങനെ..
“ഓർമ്മയുണ്ടോ അബുവിനെ.. പണ്ട് മേരി ടീച്ചർ ബിലാലിക്കനെ ഏൽപ്പിച്ചിട്ടു പോയ അബു.. ഒരു മമ്മൂട്ടി ആരാധകൺ 2 വർഷം മുൻപ്അമൽ നീരതിനോട് ബിഗ്ബി 2 കഥ പറഞ്ഞു ! വീണ്ടും പൊളിച്ച് എഴുതാൻ ആവശ്യപ്പെടുകയും ചെയ്തു ! ഇന്ന് അതേ ആളുടെ അടുത്ത നിന്ന് മായനാധി ഡബ്ബിങ് സ്റ്റുഡിയോ ൽ വച് അമൽ നീരദ് കഥ കേട്ട് ഞെട്ടി പോയി എന്നാണ് വാർത്തകൾ വരുന്നത് ! കേട്ട വാർത്ത ശരിയാണെങ്കിൽ ബിഗ് BIG B 2 വിൽ അബുവിന്റെ വേഷം ചെയ്യുന്നത് ദുൽക്കർ സൽമാൻ ആയിരിക്കും… മമ്മുക്കയും ദുൽഖറിനെയും ഒരുമിച്ച് സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നവരിലേക്കു ഒഫീഷ്യൽ പ്രഖ്യാപനം ഉടൻ.”
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.