മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളും ചെയ്ത് ഒരു പാൻ ഇന്ത്യൻ സ്റ്റാർ ആവാനുള്ള യാത്രയിലാണ് മലയാളികളുടെ പ്രിയ യുവ താരം ദുൽഖർ സൽമാൻ. കഴിഞ്ഞ വർഷം തന്നെ ദുൽഖർ സൽമാൻ നായകനായി എത്തിയത് നാല് വ്യത്യസ്ത ഭാഷകളിലുള്ള ചിത്രങ്ങളുമായാണ്. തമിഴിൽ നിന്ന് ഹേ സിനാമിക, മലയാളത്തിൽ നിന്ന് സല്യൂട്ട്, ഹിന്ദിയിൽ നിന്ന് ചുപ്, തെലുങ്കിൽ നിന്ന് സീതാ രാമം എന്നിവയാണ് കഴിഞ്ഞ വർഷം ദുൽഖർ സൽമാൻ അഭിനയിച്ചു റിലീസ് ചെയ്തത്. ഈ വർഷവും ആ ശൈലി തന്നെ പിന്തുടരാനുള്ള ഒരുക്കത്തിലാണ് ദുൽഖർ. ഈ വർഷം ആദ്യം റിലീസ് ചെയ്യാൻ പോകുന്നത് ദുൽഖർ വേഷമിട്ട ഒരു ഹിന്ദി വെബ് സീരിസ് ആണ്. രാജ് ആൻഡ് ഡി കെ ടീം ഒരുക്കിയ ഗൺസ് ആൻഡ് ഗുലാബ്‌സ് എന്ന ഈ സീരീസിൽ രാജ് കുമാർ റാവു ആണ് നായകനായി എത്തുന്നത്.
അതിന് ശേഷം റിലീസ് പ്ലാൻ ചെയ്യുന്നത് ദുൽഖർ തന്നെ നിർമ്മിച്ച് അഭിലാഷ് ജോഷി ഒരുക്കുന്ന മാസ്സ് മലയാള ചിത്രമായ കിംഗ് ഓഫ് കൊത്തയാണ്. ഓണം റിലീസായാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം പ്ലാൻ ചെയ്യുന്നത്. കിംഗ് ഓഫ് കൊത്തയുടെ ഷൂട്ടിംഗ് കഴിഞ്ഞാൽ ദുൽഖർ സൽമാൻ ചെയ്യാൻ പോകുന്നത് ഒരു തമിഴ് ചിത്രമാണ്. ഇത്തവണ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രവുമായി എത്താനുള്ള ഒരുക്കത്തിലാണ് ദുൽഖർ സൽമാൻ. കാർത്തികേയൻ വേലപ്പൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം ഏപ്രിൽ മാസത്തിൽ ചെന്നൈയിൽ ആരംഭിക്കും. ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുക നികേത് ബൊമ്മിയും എഡിറ്റ് ചെയ്യാൻ പോകുന്നത് ആന്റണി റൂബനുമാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.