[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദുൽഖറിനോട് ഏറ്റുമുട്ടാൻ ദിലീപ്

ബോക്സ് ഓഫീസ് ലക്ഷ്യം വെച്ച് വന്ന ഓണചിത്രങ്ങൾക്ക് ശേഷം ആരാധകർ ഏറെ കാത്തിരുന്ന പറവയുടെ റിലീസിംഗ് ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അനൗൻസ് ചെയ്തത് മുതൽ ആരാധകർക്ക് പറവയെ കാത്തിരിക്കാൻ കാരണങ്ങൾ ഏറെയാണ്. പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധയാകർഷിച്ച്, പിന്നീടുള്ള പല സിനിമകളിലും രസകരമായ ഹാസ്യവേഷങ്ങൾ കൈകാര്യം ചെയ്ത സൗബിൻ സാഹിറിന്റെ ആദ്യ സംവിധാന സംരംഭമാണ് പറവ.

പറവയുടെ ആകർഷക ഘടകങ്ങളിൽ മുന്നിട്ട് നിൽക്കുന്നത് കേന്ദ്രകഥാപാത്രം ദുൽഖർ സൽമാൻ ആണെന്നുള്ളതാണ്. വ്യത്യസ്ത ഗെറ്റപ്പിലാണ് ദുൽഖർ പറവയിൽ എത്തുന്നത്. മലയാളത്തിലെ ഹിറ്റ് മേക്കർ ആയ അൻവർ റഷീദ് ആണ് പറവയുടെ നിർമ്മാതാവ്. ബാംഗ്ലൂർ ഡേയ്സ്, പ്രേമം എന്നീ ബോക്സ്ഓഫീസ് ഹിറ്റ് സിനിമകൾക്ക് ശേഷം അൻവർ റഷീദ് എന്റർടൈന്മെന്റ്‌സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും പറവക്ക് ഉണ്ട്.

ഏറെ പ്രതീക്ഷകളോടെ ആരാധകരും യുവത്വവും കാത്തിരിക്കുന്ന പറവയുടെ ഛായാഗ്രാഹകൻ ലിറ്റിൽ സ്വയംപ് ആണ്. റെക്സ് വിജയൻ സംഗീതം നിർവഹിച്ച പറവയിലെ 2 പാട്ടുകൾ ഇതിനോടകം പുറത്ത് വിട്ടിരുന്നു.

ദുൽഖറിന് പുറമെ ഷൈൻ നിഗം , ഇന്ദ്രൻസ് , ശ്രിന്ദ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ദുൽഖർ ആരാധകർ ഏറെ കാത്തിരുന്ന ചിത്രം ഈ മാസം 21 നാണ് തീയേറ്ററിൽ എത്തുക.

പറവയോട് കൊമ്പുകോർക്കാൻ ദിലീപ് ചിത്രം രാമലീലയും എത്തുന്നുണ്ട്. ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന രാമലീലയുടെ സംവിധായകൻ നവാഗതനായ അരുൺ ഗോപി ആണ്. വലിയ പ്രൊമോഷനോട് കൂടി വന്ന ചിത്രം കടുത്ത പ്രതിസന്ധിക്കൊടുവിലാണ് റിലീസിംഗിന് ഒരുങ്ങുന്നത്. യുവനടിയുമായി ബന്ധപ്പെട്ട കേസുകളാൽ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതും ജയിലിലാക്കപ്പെട്ടതുമായ പ്രശ്നങ്ങൾ എങ്ങനെ ചിത്രത്തെ ബാധിക്കുമെന്ന് ഭീതിയോടെയാണ് സിനിമ ലോകം നോക്കിക്കാണുന്നത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച ജനപ്രിയതാരമായ ദിലീപിന്റെ സിനിമകൾ ഏറെയും ലക്ഷ്യം വെച്ചിട്ടുള്ളത് കുടുംബപ്രേക്ഷകരെയാണ്. ആ സാഹചര്യത്തിൽ ഈ സിനിമയോടുള്ള സമീപനം എങ്ങനെയിരിക്കും എന്നുള്ളത് പ്രവചനാതീതമാണ്. പുലിമുരുകന് ശേഷം ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന ഈ ചിത്രം വൈഡ് റീലീസിങായാണ് എത്തുക.

ദിലീപിന് പുറമെ രഞ്ജി പണിക്കർ, പ്രയാഗ മാർട്ടിൻ തുടങ്ങി ഒരു വമ്പൻ താരനിര തന്നെ രാമലീലയിൽ ഉണ്ട്. സച്ചി തിരക്കഥ ഒരുക്കിയ രാമലീലയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദർ ആണ്. ഛായാഗ്രഹണം ഷാജി കുമാർ. ചിത്രത്തിന്റെ റിലീസ് ഈ മാസം 22 നാണ്.

ദുൽഖർ ചിത്രവും ദിലീപ് ചിത്രവും ഏറ്റുമുട്ടുന്നത് ഇതാദ്യമായിട്ടല്ല. 2015 ലെ ക്രിസ്തുമസ് റീലീസിങിന് ദുൽഖറിന്റെ ചാർളിയും ദിലീപിന്റെ 2 കൺട്രീസും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. രണ്ട് സിനിമകളും ഏറെ ജനപ്രീതി നേടിയെങ്കിലും ബോക്സ് ഓഫീസ് ഹിറ്റിന്റെ കാര്യത്തിൽ മുന്നിട്ട് നിന്നത് ഷാഫി ചിത്രം 2 കൺട്രീസ് ആയിരുന്നു.

മികച്ച സംവിധായകൻ , മികച്ച നടൻ , മികച്ച നടി എന്നീ മേഖലകൾ അടക്കം എട്ട് സംസ്ഥാന അവാർഡുകൾ നേടിയ ചാർളിയുടെ ബോക്സ് ഓഫീസ് കലക്ഷൻ 40കോടിയോളമായിരുന്നെങ്കിൽ 2 കൺട്രീസിന്റേത് 55 കോടിയായിരുന്നു. രണ്ട് ചിത്രങ്ങൾക്കും മികച്ച പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചത്.

വീണ്ടും ഒരു ദുൽഖർ ചിത്രവും ദിലീപ് ചിത്രവും റീലീസിങിന് തയ്യാറെടുക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ രണ്ട് സിനിമകളെയും വരവേൽക്കാനൊരുങ്ങുന്നത്.

webdesk

Recent Posts

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

7 days ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

7 days ago

തെലുങ്കിൽ വിസ്മയിപ്പിച്ചു വെങ്കിടേഷ് വി പി; ‘കിങ്‌ഡം’ വില്ലന് ഗംഭീര പ്രശംസ

വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…

1 week ago

കാർത്തി ചിത്രമൊരുക്കാൻ തരുൺ മൂർത്തി?

മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…

1 week ago

പ്രിയദർശന്റെ നൂറാം ചിത്രം അടുത്ത വർഷം; നായകൻ മോഹൻലാൽ

മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…

1 week ago

നടൻ കലാഭവൻ നവാസ് അന്തരിച്ചു

നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…

1 week ago

This website uses cookies.