മലയാളത്തിലെ ഏറ്റവും വലിയ താരസംഘടനയാണ് ‘അമ്മ. മുൻപ് തന്നെ നിരവധി സ്റ്റേജ് ഷോകൾ സംഘടിപ്പിച്ചിട്ടുള്ള അമ്മ പുതിയ ഒരു സ്റ്റേജ് ഷോയ്ക്ക് കൂടി ഒരുങ്ങുകയാണ്. 2011 ലാണ് ആദ്യമായി അമ്മ വലിയ ഒരു സ്റ്റേജ് ഷോ നയിക്കുന്നത്. സൂര്യ ടിവിയോടൊപ്പം സൂര്യതേജസോടെ അമ്മ എന്ന് നൽകിയ പരിപാടിയായിരുന്നു അന്ന് നടത്തിയത്. എല്ലാവരുടെയും മികച്ച പ്രകടനത്തോടെ കൂടി ശ്രദ്ധേയമായ പരിപാടി അന്ന് വലിയ വിജയമായിരുന്നു. അതിനുശേഷമാണ് പിന്നീട് മഴവിൽ മനോരമയുടെ നേതൃത്വത്തിൽ മഴവില്ലഴകിൽ അമ്മ സ്റ്റേജ് ഷോ വിദേശത്തും കേരളത്തിലുമായി നടത്തിയിരുന്നു. സന്നദ്ധ പ്രവർത്തനങ്ങൾക്കായി പണം ചെലവഴിക്കുവാൻ അമ്മ നടത്തുന്ന സ്റ്റേജ് ഷോ വർഷങ്ങൾക്ക് ശേഷം പുത്തൻ രൂപത്തിൽ വീണ്ടുമെത്തുകയാണ്. പ്രേക്ഷകർക്ക് എന്നും കൗതുകം തീർത്ത അമ്മ സ്റ്റേജ് ഷോ, ഇതിനോടകം തന്നെ ചർച്ചയാവുകയാണ്.
മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ദുൽക്കർ സൽമാൻറെ ഗംഭീര നൃത്തച്ചുവടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ആദ്യ രണ്ട് സ്റ്റേജ് ഷോകളിൽ അപേക്ഷിച്ച് ദുൽഖർ സൽമാന്റെ സാന്നിധ്യം ഇത്തവണത്തെ പരിപാടിയെ കൂടുതൽ ഗംഭീരമാകും എന്ന് പ്രേക്ഷകർ കരുതുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ദുൽഖർ സൽമാന്റെ തകർപ്പൻ നൃത്തച്ചുവടുകൾ ശ്രദ്ധേയമായി കഴിഞ്ഞു. ദുൽഖർ സൽമാനൊപ്പം യുവനടി മൈഥിലി ചുവടുകൾ വെക്കുന്നുണ്ട്. മലയാളത്തിന്റെ അഭിമാന താരങ്ങളായ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നൃത്ത പരിശീലന രംഗങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അത് സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആരാധകർക്ക് അത്ഭുതം തീർക്കാൻ ഒരുങ്ങുന്ന അമ്മ മഴവിൽ ഷോ മെയ് 6ന് തിരുവനന്തപുരത്ത് നടക്കും
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന "പ്രിൻസ് ആൻഡ് ഫാമിലി " യിലെ…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
This website uses cookies.