മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി ഇനി വരാനിരിക്കുന്നത് എല്ലാം തന്നെ വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന വമ്പൻ ചിത്രങ്ങളാണ്. അതിൽ തന്നെ അടുത്തതായി റിലീസ് ചെയ്യാനുള്ള രണ്ടു ചിത്രങ്ങളിൽ ഒന്നിൽ ദുൽഖർ ഒരു കള്ളനായി എത്തുമ്പോൾ മറ്റൊന്നിൽ പോലീസ് ഓഫീസർ ആയാണ് എത്തുന്നത് എന്ന കൗതുകകരമായ വസ്തുതയുമുണ്ട്. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ് ആണ് ദുൽഖർ സൽമാന്റെ അടുത്ത റിലീസ്. വമ്പൻ ബഡ്ജറ്റില് ഒരുക്കുന്ന ഈ ചിത്രത്തിൽ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് ആയാണ് ദുൽഖർ അഭിനയിക്കുന്നത്. അടുത്തിടെ റിലീസ് ചെയ്ത ഇതിന്റെ ടീസർ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. ദുൽഖറിന് പുറമെ ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നതും ദുൽഖർ ആണ്. ഈ വർഷം മെയ് മാസത്തിൽ കുറുപ്പ് തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചിരിക്കുന്നത്.
അതിനു ശേഷം പ്രേക്ഷകരുടെ മുന്നിൽ ദുൽഖർ എത്തുക റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് എന്ന ചിത്രത്തിലൂടെ ആണ്. ഈ വർഷം ഓണം റിലീസ് ആയി എത്തുമെന്ന് പ്രതീക്ഷിക്കുന്ന സല്യൂട്ടിൽ ദുൽഖർ അഭിനയിക്കുന്നത് അരവിന്ദ് കരുണാകരൻ എന്ന പോലീസ് ഓഫീസർ ആയാണ്. കരിയറിൽ ആദ്യമായാണ് ഒരു മുഴുനീള പോലീസ് കഥാപാത്രത്തെ ദുൽഖർ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ബോളിവുഡ് താരം ഡയാന പെന്റി നായികാ വേഷത്തിലെത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സൂപ്പർ ഹിറ്റ് രചയിതാക്കളായ ബോബി- സഞ്ജയ് ടീമാണ്. സൂപ്പർ ഹിറ്റായ കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷൻ ആൻഡ്രൂസ്- ബോബി- സഞ്ജയ് ടീം ഒന്നിക്കുന്ന ചിത്രമാണ് സല്യൂട്ട്. ഈ ചിത്രവും ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ തന്നെയാണ് ഒരുങ്ങുന്നത്. ഏതായാലും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന രണ്ടു ചിത്രങ്ങളിലൂടെ ബോക്സ് ഓഫീസിൽ കള്ളനും പോലീസും കളിച്ചു കോടികൾ കൊയ്യാനുള്ള ഒരുക്കത്തിലാണ് മലയാളത്തിന്റെ കുഞ്ഞിക്ക.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.