ദുൽഖർ ആരാധകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കുറുപ്പ്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം വിഖ്യാതമായ സുകുമാരക്കുറുപ്പ് സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. കഴിഞ്ഞദിവസം ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ചിത്രത്തിന് വേണ്ടി വളരെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് എന്തുകൊണ്ടും മികച്ചൊരു സമ്മാനം തന്നെയായിരുന്നു. ദുൽഖർ സൽമാനും സണ്ണി വെയ്നും വളരെ സ്റ്റൈലിഷായ പ്രത്യക്ഷപ്പെട്ട പോസ്റ്റർ ഇതിനോടകം വൈറലായി കഴിഞ്ഞു. വെള്ള ടീ ഷർട്ടും കാക്കി പാന്റ്സും ധരിച്ച് ഇരുവരുടെയും ലുക്ക് സമൂഹമാധ്യമങ്ങൾ കീഴടക്കുന്ന തൊട്ടുപിന്നാലെയാണ് പോസ്റ്ററിലെ ഒരു പിഴവ് ആരാധകർ കണ്ടെത്തിയത്. സാധാരണയായി റിലീസിന് മുമ്പായി ഇറങ്ങുന്ന ചിത്രങ്ങളുടെ പോസ്റ്ററിൽ കമിങ് സൂൺ എന്നാണ് എഴുതാറുള്ളത്. എന്നാൽ കുറുപ്പിന്റെ പോസ്റ്ററിൽ കണ്ണിങ് സൂൺ എന്നാണ് എഴുതിയിരിക്കുന്നത്. ഈ പിഴവ് ആരാധകർ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ആരാധകരുടെ നിർദേശം കൂടുതലായി ഉയർന്നു വന്നപ്പോൾ ഒടുവിൽ ദുൽഖർ സൽമാൻ തന്നെ വിശദീകരണവുമായി രംഗത്ത് വന്നു.
വിശദീകരണം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ സ്റ്റോറിയായാണ് ദുൽഖർ സൽമാൻ നൽകിയത്. കണ്ണിങ് സൂൺ എന്ന് പോസ്റ്റിൽ എഴുതിയത് ഒരു പിഴവല്ലയെന്നും മനപ്പൂർവ്വം തന്നെ ചെയ്തതാണെന്നും ദുൽഖർ പറയുന്നു. ഈ കാര്യം പറഞ്ഞുകൊണ്ട് ഒരുപാട് പേർ തനിക്ക് മെസ്സേജ് അയച്ചിട്ടുണ്ടെന്നും ദുൽഖർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പറയുന്നു.
35 കോടി ബജറ്റിൽ ഒരുക്കുന്ന ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. മെയ് 28 ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രം മലയാളത്തിന് പുറമേ തമിഴ്,ഹിന്ദി,തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും പുറത്തിറങ്ങും. സെക്കന്റ് ഷോ, കൂതറ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന കുറുപ്പ് മികച്ച ഒരു മലയാള ചിത്രം തന്നെയായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.