കൊറോണ ഭീതി മൂലം രാജ്യമെങ്ങും ലോക്ക് ഡൗണിലായിരിക്കെ സിനിമാ ലോകത്തെ പ്രശസ്ത താരങ്ങളെല്ലാം വീടുകളിലാണ്. ഷൂട്ടിങ്ങും സിനിമയുമായി ബന്ധപ്പെട്ട മറ്റു തിരക്കുകളും ഒന്നുമില്ലാതെയിരിക്കുന്ന വലിയ താരങ്ങൾ കൂടുതൽ സമയവും തങ്ങളുടെ കുടുംബവുമൊത്തു ചെലവഴിക്കുന്ന സമയമാണിത്. അതുപോലെ സിനിമയ്ക്കു അകത്തും പുറത്തുമുള്ള സൗഹൃദങ്ങളെ ഓർത്തെടുക്കാനും അവരോടൊക്കെ വീണ്ടും സംസാരിക്കാനുള്ള സമയവുമായി ഇതിനെ മാറ്റുകയാണ് താരങ്ങൾ. യുവ താരം ദുൽഖർ സൽമാൻ ഇപ്പോൾ കുടുംബവുമൊത്തു കൊച്ചിയിലാണ്. ദുൽഖർ സൽമാൻ പറയുന്നത് ഈ ലോക്ക് ഡൗൺ സമയത്തു താൻ ഏറ്റവും കൂടുതൽ സംസാരിക്കുന്നതു പൃഥ്വിരാജ് സുകുമാരനോടൊപ്പമാണെന്നാണ്. ആട് ജീവിതത്തിന്റെ ഷൂട്ടിങ്ങിനായിമാർച്ച് ആദ്യ വാരം ജോർദാനിലെത്തിയ പൃഥ്വിരാജ് ഇപ്പോൾ അവിടെ നിന്ന് തിരിച്ചു വരാൻ പറ്റാത്ത അവസ്ഥയിലാണ്. സംവിധായകൻ ബ്ലെസ്സിയടക്കം അറുപതു പേരുള്ള ഷൂട്ടിംഗ് ടീം അവിടെയാണിപ്പോൾ.
പറ്റുമ്പോഴെല്ലാം പൃഥ്വിരാജുമായി സംസാരിക്കാറുണ്ട് എന്നും മൂന്ന് ആഴ്ചയിലേറെയായി ഷൂട്ടിംഗ് മുടങ്ങി അവര്‍ ജോര്‍ദാനില്‍ പെട്ടിരിക്കുകയാണെന്നും ദുൽഖർ പറയുന്നു. വളരെ കഷ്ടമാണ് അവരുടെ കാര്യമെന്നും എപ്പോള്‍ മടങ്ങാല്‍ സാധിക്കും എന്നതിനെക്കുറിച്ചും ഒരു വ്യക്തതയില്ലെന്നും ദുൽഖർ പറഞ്ഞു. ഫിലിം കംപാനിയനു നല്കിയ അഭിമുഖത്തിലാണ് ദുൽഖർ മനസ്സ് തുറക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി പൃഥ്വി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും കഷ്ടപ്പെട്ട് തയ്യാറെടുത്തിട്ട് ചിത്രീകരിക്കാന്‍ സാധിക്കാതെ വരുന്നത് നിര്‍ഭാഗ്യകരമാണെന്നും ദുൽഖർ പറയുന്നു. ഈ സമയത്ത് താന്‍ പൃഥ്വിരാജിനോട് പതിവിലുമേറെ സംസാരിക്കുന്നുണ്ട് എന്നും ഇത്രയും കാലം പൃഥ്വിയുമായി ബോണ്ട് ചെയ്യാന്‍ സാധിക്കാതെ പോയത് എന്ത് കൊണ്ട് എന്നറിയില്ലായെന്നും ദുൽഖർ സൽമാൻ വിശദീകരിച്ചു. പക്ഷേ ഇപ്പോള്‍ അത് സംഭവിച്ചതില്‍ തനിക്കേറെ സന്തോഷമുണ്ടെന്ന് പറഞ്ഞ ദുൽഖർ, രണ്ടു ദിവസം കൂടുമ്പോഴൊക്കെ പ്രിത്വിയെ വിളിക്കും, അല്ലെങ്കില്‍ ഒരു മെസ്സേജ് അയയ്ക്കും എന്നും പറയുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.