ദുൽഖറിനെ നായകനാക്കി ഡെസിങ് പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’. ദുൽഖറിന്റെ പിറന്നാളോടനുബന്ധിച്ചു അണിയറ പ്രവർത്തകർ ജന്മദിനാ ആശംസയുടെ രൂപത്തിൽ ഒരു പോസ്റ്റർ ഇറക്കിയിരിക്കുകയാണ്.ആരാധകരെ ആവേശിട്ടിലാഴ്ത്തുന്ന സ്റ്റൈലിഷ് ലുക്കിൽ ഉള്ള ദുൽഖറിനെ ചിത്രംമാണ് പോസ്റ്ററിൽ കാണുന്നത് .ഋതു വർമ്മയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. വിക്രം നായകവുന്ന ദ്രുവ നച്ചിത്തിരം എന്ന സിനിമയിൽ നായികയായി വേഷമിടുന്നതും ഋതുവാണ്. റൊമാൻസ്, കോമഡി എന്നിവക്ക് പ്രാധാന്യം നൽകികൊണ്ട് ഒരു റൊമാന്റിക് ത്രില്ലറായാണ് ദുൽഖർ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഡെസിങ് പെരിയസ്വാമി തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. രക്ഷൻ, നിരഞ്ജനി അഹത്തിയൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. മസാല കോഫീയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കെ. എം ഭാസ്ക്കറാണ്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് പ്രവീണ് ആന്റണിയാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്
ഈ ചിത്രത്തിലൂടെ തമിഴ് സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കയാണ് താരം. മഹാനടി എന്ന ചിത്രം നടികർ തിലകം എന്ന പേരിൽ തമിഴിലും റിലീസ് ചെയ്തിരുന്നു. ജമിനി ഗണേശനായി മികച്ച പ്രകടനം കാഴ്ചവെച്ച താരത്തെ തേടി ഒരുപാട് പ്രശംസകളും നേടിയിരുന്നു . കൂടാതെ പുറത്തിറങ്ങാനിരിക്കുന്ന ആദ്യ ബോളീവുഡ് ചിത്രം കർവാന് റിലീസിന് തയ്യാറെടുക്കുകയാണ് ചുരുക്കി പറഞ്ഞാൽ ഇന്ത്യൻ സിനിമ മുഴുവൻ നിറഞ്ഞു നിൽക്കുകയാണ് ദുൽഖർ സൽമാൻ എന്ന നടൻ .
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.