മലയാള സിനിമയുടെ യുവ തലമുറയിലെ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളിൽ ഒരാൾ ആണ് ദുൽഖർ സൽമാൻ. യുവാക്കൾക്കിടയിൽ ദുൽഖർ സൽമാന് ആരാധകർ ഏറെയാണ്. യുവതാരങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മലയാള സിനിമാ നടൻ ദുൽഖർ ആണെന്ന് പറഞ്ഞാലും അതൊട്ടും അതിശയോക്തി ആവില്ല. ദുൽഖർ ചിത്രങ്ങൾക്ക് ബോക്സ് ഓഫീസിൽ ലഭിക്കുന്ന ഓപ്പണിങ് തന്നെ അതിനുദാഹരണം ആണ്. കഴിഞ്ഞ ദിവസം ദുൽഖർ സൽമാൻ കൊട്ടാരക്കരയിൽ ഒരു മാൾ ഉത്‌ഘാടനം ചെയ്യാൻ എത്തിയിരുന്നു. ദുൽഖർ സൽമാനെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് അവിടെ എത്തി ചേർന്നത്. തങ്ങളുടെ കുഞ്ഞിക്കയെ അവർ ആവേശപൂർവമാണ് സ്വീകരിച്ചത്.
എന്നാൽ ദുൽഖറിനെ കണ്ടപ്പോൾ അവിടെയുണ്ടായ വലിയ തിക്കിലും തിരക്കിലും പെട്ട് ഹൃദ്രോഗിയായ ഒരാൾ അവിടെ കുഴഞ്ഞു വീണു മരിക്കുകയും ആറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചയാളും ദുൽഖറിനെ കാണാൻ തന്നെ വന്നതായിരുന്നു. ഏതായാലും സംഭവം വലിയ വാർത്തയാവുകയും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തു. പരിപാടി ആസൂത്രണം ചെയ്തവരുടെ പിഴവിനെ തുടർന്നായിരുന്നു തിരക്ക് നിയന്ത്രിക്കാൻ പറ്റാതെ പോയതും അതിനെ തുടർന്ന് ഈ ദാരുണ സംഭവം ഉണ്ടായതും . അതിനു ശേഷം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ദുൽഖർ സൽമാൻ തന്റെ ആരാധകരോട് അപകടം പറ്റാതെ സൂക്ഷിക്കണം എന്ന് അപേക്ഷിക്കുകയും ചെയ്തു. അവിടെ വച്ചെടുത്ത ഒരു സെൽഫി പോസ്റ്റ് ചെയ്തപ്പോൾ, ഒരു ആരാധകൻ ആ വലിയ ആൾക്കൂട്ടത്തിൽ നിൽക്കുന്ന തന്നെ ചൂണ്ടി കാണിച്ചു കമന്റ് ഇട്ടപ്പോൾ ആണ് ദുൽകർ സൽമാൻ ആരാധകരോട് അപകടം പറ്റാതെ സൂക്ഷിക്കണം എന്ന് അപേക്ഷിച്ചു റിപ്ലൈ കമന്റ് ഇട്ടതു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.