മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ജോർദാനിൽ നിന്ന് മടങ്ങിയെത്തിയത്. ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപെട്ടു കഴിഞ്ഞ മൂന്നു മാസത്തോളമായി ജോർദാനിലായിരുന്ന പൃഥ്വിരാജ്, മടങ്ങി വന്ന ഉടൻ സർക്കാർ നിർദേശ പ്രകാരം കൊച്ചിയിൽ സ്വകാര്യ വസതിയിൽ ഹോം ഐസൊലേഷനിലാണ്. ആട് ജീവിതത്തിനായി തന്റെ ശരീര ഭാരം ഏറെക്കുറച്ച പൃഥ്വിരാജ് ഇപ്പോൾ വീണ്ടും ശരീര ഭാരം കൂട്ടാനുള്ള പരിശീലനത്തിലാണ്. ആട് ജീവിതത്തിലെ മെലിഞ്ഞ ശരീരമുള്ള ഭാഗം ഷൂട്ടിംഗ് തീർത്തതിന് ശേഷം അവിടെ വെച്ച് തന്നെ ട്രെയിനിങ് ആരംഭിച്ച പൃഥ്വിരാജ് ഇപ്പോൾ കൊച്ചിയിൽ നിന്നുള്ള തന്റെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചു. ശരീര ഭാരം കൂട്ടി മസിൽ പെരുപ്പിച്ചുള്ള പൃഥ്വിരാജ് സുകുമാരന്റെ ഈ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധാ കേന്ദ്രം. ചിത്രം പങ്കു വെച്ചു കൊണ്ട് പൃഥ്‌വി ഇട്ട പോസ്റ്റിനു ഭാര്യ സുപ്രിയ മേനോനും യുവ താരം ദുൽഖർ സൽമാനും കൊടുത്ത കമന്റും ആ പോസ്റ്റിനെ സൂപ്പർ ഹിറ്റാക്കി മാറ്റി.
നിങ്ങള്‍ നജീബിനെ അവതരിപ്പിക്കാനല്ലെ പോയതെന്നായിരുന്നു സുപ്രിയ അതിൽ കമന്റ് ചെയ്തത്. ദുൽഖർ സൽമാനെ ടാഗ് ചെയ്തു പൃഥ്വിരാജ് ഇട്ട പോസ്റ്റിനു ദുൽഖർ നൽകിയ കമന്റ് അങ്ങനെ അത് നടന്നു എന്നാണ്. ഇനി തടി വെക്കുകയാണ് വേണ്ടത് എന്നും ദുൽഖർ പറയുന്നുണ്ട്. മനുഷ്യ ശരീരത്തിന് പരിമിതികളുണ്ട്, പക്ഷെ മനുഷ്യ മനസിനില്ലെന്നു പൃഥ്വിരാജ് തന്റെ പോസ്റ്റിൽ പറയുന്നു. ശരീരം കാണിക്കുന്ന അവസാന രംഗം ചിത്രീകരിച്ചിട്ട് ഒരു മാസമായെന്നും ആ രംഗം ചിത്രീകരിക്കുമ്പോള്‍ തന്റെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വളരെ കുറവ് ആയിരുന്നെന്നും അതിന് ശേഷം ഒരുമാസം കൊണ്ടാണ് ശരീരത്തെ ഈ അവസ്ഥയിൽ എത്തിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞു. ടൊവിനോ തോമസ്, കാളിദാസ് ജയറാം, സാനിയ ഇയ്യപ്പന്‍, ഉണ്ണി മുകുന്ദൻ എന്നിവരും ആ പോസ്റ്റിൽ മറുപടിയുമായി എത്തിയിട്ടുണ്ട്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.