മലയാളത്തിലെ മുൻനിര യുവനടന്മാരാണ് ഇപ്പോൾ പൃഥ്വിരാജ് സുകുമാരനും ദുൽഖർ സൽമാനും. വ്യക്തി ജീവിതത്തിൽ ഇരുവരും നല്ല സൗഹൃദവും കാത്തു സൂക്ഷിക്കുന്നവരാണ് എന്നത് താരങ്ങളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ കാണാൻ സാധിക്കും. ഏറെ തിരക്കേറിയ ഈ താരങ്ങൾ ഇതുവരെയും ഒരു മലയാള സിനിമയിൽ ഒരുമിച്ചു അഭിനയിച്ചിട്ടില്ല. സിനിമ പ്രേമികളും ആരാധകരും ഏറെ ഉറ്റുനോക്കിയ ആ നിമിഷം സാക്ഷാത്കരിക്കാൻ പോവുകയാണ്. ദുൽഖർ സൽമാൻ നായകനായിയെത്തുന്ന കുറുപ്പ് എന്ന ചിത്രത്തിൽ പൃഥ്വിരാജ് അതിഥി വേഷം കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒരു ക്യാമിയോ വേഷം ആണെങ്കിലും സിനിമയിൽ വളരെ പ്രധാനപ്പെട്ട റോൾ ആണെന്നും പുറത്തുവരുന്നുണ്ട്. കുറുപ്പിന്റെ അണിയറ പ്രവർത്തകർ ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. വളരെ സസ്‌പെൻസായി ഇരുന്ന ഈ കാര്യം നടൻ ഭരത്താണ് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്. ദുൽഖർ സൽമാൻ ചിത്രമായ കുറുപ്പ് മലയാളത്തിലെ തന്നെ ഏറ്റവും വലിയ സിനിമ ആണെന്നും ഒരുപാട് വലിയ താരങ്ങൾ ചിത്രങ്ങൾ ഭാഗമാവുന്നുണ്ട് എന്ന് ഭാരത് സൂചിപ്പിക്കുകയുണ്ടായി. ടോവിനോ തോമസ്, സണ്ണി വെയ്ൻ, പൃഥ്വിരാജ് തുടങ്ങിയവർ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട് എന്ന് അഭിമുഖത്തിൽ താരം തുറന്ന് പറഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ഇളക്കിമറിക്കുന്ന ഒരു സസ്‌പെൻസ് പുറത്തുവിട്ടതിന് തുല്യമായി മാറുകയായിരുന്നു. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പിൽ ടൈറ്റിൽ റോളിലാണ് ദുൽഖർ വരുന്നത്. സെക്കന്റ് ഷോ എന്ന ദുൽഖറിന്റെ ആദ്യ ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ഒരു ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ് കുറുപ്പ്. ജിതിൻ കെ ജോസ്, ഡാനിയൽ സായൂജ്, അരവിന്ദ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.