മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്ത തെലുങ്ക് ചിത്രമാണ് സീതാ രാമം. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഈ ചിത്രം 90 കോടിയിലധികമാണ് ആഗോള ഗ്രോസ് നേടിയത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് കൂടിയാണ് സീതാ രാമം. മൃണാൾ താക്കൂർ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ രശ്‌മിക മന്ദനയും മികച്ച വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ സീതാ രാമം ടീം വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകളാണ് വരുന്നത്. ഹനു രാഘവപുടി സംവിധാനം ചെയ്യാൻ പോകുന്ന ഈ പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ പ്രഭാസ് ആയിരിക്കും. മൃണാൾ താക്കൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ അതിഥി വേഷത്തിലാവും ദുൽഖർ സൽമാൻ അഭിനയിക്കുകയെന്നാണ് വാർത്തകൾ വരുന്നത്. ഈ വർഷം ഓഗസ്റ്റ് മാസത്തിലാണ് ഇതിന്റെ ചിത്രീകരണം ആരംഭിക്കുകയെന്നാണ് സൂചന.
പ്രശാന്ത് നീൽ ഒരുക്കുന്ന സലാർ 2 , സന്ദീപ് വാങ്ക റെഡ്‌ഡി ഒരുക്കാൻ പോകുന്ന സ്പിരിറ്റ് എന്നിവയാണ് ഇത് കൂടാതെ പ്രഭാസ് ചെയ്യാൻ പോകുന്ന ചിത്രങ്ങൾ. നാഗ് അശ്വിൻ ഒരുക്കിയ കൽക്കി എന്ന പാൻ ഇന്ത്യൻ ചിത്രമാണ് പ്രഭാസിന്റെ അടുത്ത റിലീസ്. മെയ് ഒൻപതിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലും ദുൽഖർ സൽമാൻ അതിഥി വേഷം ചെയ്യുന്നുണ്ട് എന്ന് വാർത്തകൾ വന്നിരുന്നു. നാഗ് അശ്വിൻ ഒരുക്കിയ മഹാനടി എന്ന ചിത്രത്തിലും ദുൽഖർ സൽമാൻ നേരത്തെ അഭിനയിച്ചിട്ടുണ്ട്. കമൽ ഹാസൻ, അമിതാബ് ബച്ചൻ, എസ് എസ് രാജമൗലി എന്നിവരും പ്രഭാസിനൊപ്പം കൽക്കിയിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ലക്കി ഭാസ്കർ എന്ന തെലുങ്ക് ചിത്രം ചെയ്യുന്ന ദുൽഖർ, സൂര്യ- സുധ കൊങ്ങര ടീമിന്റെ പുതിയ തമിഴ് ചിത്രത്തിലും വേഷമിടും. കാന്ത, ഗോലി എന്നീ തമിഴ് ചിത്രങ്ങളും ദുൽഖർ സൽമാൻ ചെയ്യുമെന്നാണ് സൂചന.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.