ഇന്ത്യൻ സിനിമാ പ്രേമികളെ ഏറെ ദുഃഖത്തിലാഴ്ത്തിക്കൊണ്ടു ഇന്ത്യൻ സിനിമയിലെ ഗംഭീര നടന്മാരിലൊരാളായിരുന്ന ഇർഫാൻ ഖാൻ ഇന്ന് അന്തരിച്ചു. ഇന്ത്യൻ സിനിമാ ലോകം മുഴുവൻ ഇപ്പോൾ ഇർഫാൻ ഖാന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. സിനിമാ ലോകത്തിനൊപ്പം ഇന്ത്യൻ കായിക രംഗത്തെ പ്രമുഖരും രാഷ്ട്രീയ രംഗത്തെ പ്രമുഖരുമെല്ലാം ഇർഫാൻ ഖാൻ എന്ന തങ്ങളുടെ പ്രിയ നടന് വിട പറയുകയാണ്. മലയാള സിനിമാ ലോകത്തിലെ പ്രമുഖരും തങ്ങളുടെ അനുശോചനവുമായി, മരണ വിവരം അറിഞ്ഞപ്പോൾ മുതൽ സോഷ്യൽ മീഡിയയിലൂടെ മുന്നോട്ടു വരികയാണ്. രാജ്യം ലോക്ക് ഡൗണിലായതോടെ തങ്ങളുടെ പ്രിയ സഹപ്രവർത്തകനെ അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിയാൻ സാധിക്കാത്തതിന്റെ വിഷമത്തിലാണ് പലരും. മലയാള സിനിമയിൽ നിന്ന് മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, നിവിൻ പോളി, ജയസൂര്യ ഉൾപ്പെടെ ഒരുപാട് താരങ്ങൾ ഇർഫാൻ ഖാന് ആദരാഞ്ജലികളുമായി എത്തി. യുവ താരം ദുൽഖർ സൽമാൻ, നായിക പാർവതി തിരുവോത് എന്നിവർ ഇർഫാൻ ഖാന് ഒപ്പമുള്ള തങ്ങളുടെ ചിത്രങ്ങളും പങ്കു വെച്ച് കൊണ്ടാണ് ആദരാഞ്ജലികൾ അർപ്പിച്ചത്.
ദുൽഖർ സൽമാൻ തന്റെ ആദ്യ ഹിന്ദി ചിത്രമായ കാർവായിൽ അഭിനയിച്ചപ്പോൾ അതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഇർഫാൻ ഖാൻ ആണ്. അദ്ദേഹത്തോടൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ ഓർത്തെടുത്തു കൊണ്ടാണ് ദുൽഖർ സൽമാൻ തന്റെ ആദരാഞ്ജലികൾ അർപ്പിച്ചത്. ഒപ്പം അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങളും ദുൽഖർ പങ്കു വെച്ചിട്ടുണ്ട്. എല്ലാവരേയും സന്തോഷിപ്പിക്കുന്ന എപ്പോഴും ചിരിക്കുന്ന തമാശ പറയുന്ന ഒരു മനുഷ്യനായിരുന്നു അദ്ദേഹമെന്നും ദുൽഖർ പറഞ്ഞു. അതുപോലെ ഇർഫാൻ ഖാനോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച മറ്റൊരു മലയാളിയാണ് പാർവതി. പാർവതിയുടെ ആദ്യ ഹിന്ദി ചിത്രമായ കരീബ് കരീബ് സിംഗിൾ എന്ന ചിത്രത്തിൽ ഇർഫാൻ ഖാൻ ആയിരുന്നു പാർവതിയുടെ നായകൻ. ആ ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചപ്പോഴുള്ള ഫോട്ടോയാണ് പാർവതി പങ്കു വെച്ചിരിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.