മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും മലയാളത്തിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള രണ്ട് നടന്മാരാണ്. 2012 ലാണ് പിതാവിന്റെ പാത പിന്തുടർന്ന് ദുൽഖർ മലയാള സിനിമയിലേക്ക് വന്നതെങ്കിലും ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ താരമായി ദുൽഖർ സൽമാൻ വളർന്നു കഴിഞ്ഞു. ഇതിനോടകം തന്നെ ചുരുങ്ങിയകാലങ്ങൾക്കുള്ളിൽ ഏറെ ആരാധകരെ സൃഷ്‌ടിച്ച ദുൽഖർ തന്റെ പിതാവ് മമ്മൂട്ടിയെ കുറിച്ചുള്ള ചില രസകരമായ കാര്യങ്ങൾ വെളിപ്പെടുത്തുകയാണ്. പൊതുവെ ഷൂട്ടിംഗ് ലൊക്കേഷനിലും പരിപാടികളിലും ഒക്കെ കാണുന്ന മമ്മൂട്ടി ഭാവത്തിൽ കാർക്കശ്യക്കാരൻ ആണെങ്കിലും ആൾ അത്തരത്തിലൊരാളല്ല എന്നാണ് ദുൽഖർ സൽമാൻ പറയുന്നത്
പണ്ട് തന്റെ അഞ്ചാം വയസിൽ തന്നെ എന്റെ വണ്ടികളോടുള്ള പാഷൻ കണ്ട് വാപ്പച്ചി പറഞ്ഞു ‘ മോനെ നീ വളർന്ന വലുതാവുമ്പോൾ എന്റെ കയ്യിൽ പൈസ ഉണ്ടെങ്കിൽ ഞാൻ നിനക്ക് കാർ വാങ്ങി തരാം ബൈക്കിന്റെ കാര്യം നീ ആലോചിക്കുകയെ വേണ്ട ‘. സ്നേഹം കൊണ്ടും പേടികൊണ്ടുമാണ് അദേഹം അന്നങ്ങനെ പറഞ്ഞത്. പിന്നീട് കാലം കഴിഞ്ഞു പോയപ്പോൾ ആ പേടിയും വളർന്നു പിന്നെ ചോദിക്കാൻ തുടങ്ങുമ്പോൾ തന്നെ വാപ്പയ്ക്ക് പേടിയാണ്, ദുൽഖർ പറയുന്നു. ജോമോന്റെ സുവിശേഷങ്ങളിലെ ജോമോൻ അതുകൊണ്ടാവും തനിക്ക് കുറച്ചുകൂടെ എളുപ്പം ചെയ്യാൻ സാധിച്ചത്. താനുമായി വളരെ അടുത്ത് നിൽക്കുന്ന കഥാപാത്രമാണ് ജോമോൻ എന്നും ദുൽഖർ പറഞ്ഞു. ഒരു സ്വകാര്യ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ സൽമാന്റെ ഈ വാക്കുകൾ.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.