മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പറവ. മലയാളത്തിന്റെ പ്രിയ കോമഡി താരം സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്നത് തന്നെയാണ് പറവയ്ക്ക് പ്രതീക്ഷകൾ ഏറാൻ കാരണം. കുട്ടികളെ നായകന്മാരാക്കി ഒരുക്കുന്ന സിനിമയാണെങ്കിലും ദുൽക്കർ സൽമാൻ ഒരു പ്രധാന വേഷത്തിൽ ഈ ചിത്രത്തിൽ എത്തുന്നു എന്നതും പ്രേക്ഷകർക്ക് ഇടയിൽ വലിയ തരംഗം സൃഷ്ടിക്കാൻ പറവയെ സഹായിച്ചിട്ടുണ്ട്.
പറവയുടെ പോസ്റ്ററുകളും പുതുമ നിറഞ്ഞതായിരുന്നു. ദുൽക്കറിന്റ പുത്തൻ ലുക്കുമായി വന്ന പോസ്റ്ററിന് ശേഷം കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകൾ പുറത്തു വിട്ട പുതിയ പോസ്റ്ററും ഏറെ ശ്രദ്ധ നേടുകയാണ്.
പെയിന്റ് പണിക്കാരന്റെ വേഷത്തിലാണ് ദുൽഖർ പുതിയ പോസ്റ്ററിൽ എത്തിയത്. ഒപ്പം നടൻ അബിയുടെ മകൻ ഷെയിൻ നിഗവും ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ദുൽക്കറിന്റ കഥാപാത്രം എന്താണെന്നോ കഥ എന്താണെന്നോ ഇതുവരെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. പറവ ടീം ഒരുക്കിവെച്ച സർപ്രൈസ് എന്താണെന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകർ.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.