തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കുറുപ്പ് റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ് യുവ താരം ദുൽഖർ സൽമാൻ. ദുൽഖർ തന്നെ നിർമ്മാണവും നിർവഹിച്ച ഈ ചിത്രം ശ്രീനാഥ് രാജേന്ദ്രൻ ആണ് സംവിധാനം ചെയ്തത്. ഇതിന്റെ പ്രമോഷന്റെ ഭാഗമായി കൊടുത്ത ഒരു അഭിമുഖത്തിൽ, ദുൽഖർ നടത്തിയ ഒരു വെളിപ്പെടുത്തൽ ഇപ്പോൾ ഏറെ വൈറൽ ആവുകയാണ്. തന്റെ അടുത്ത് വന്നു തനിക്കു ചെയ്യാൻ പറ്റാതെ പോയ ചിത്രങ്ങളെ കുറിച്ചായിരുന്നു ദുൽകർ പറഞ്ഞത്. താൻ കഥ കേട്ട് ഒഴിവാക്കിയ ഒരു ചിത്രവും തനിക്കു ഒരു നഷ്ടബോധവും ഉണ്ടാക്കിയിട്ടില്ല എന്ന് ദുൽഖർ പറയുന്നു. എന്നാൽ തന്റെ അടുത്തേക്ക് വന്നു, തന്നിലേക്ക് എത്താതെ പോയ ഒരു ചിത്രം, സൂപ്പർ ഹിറ്റ് ബോളിവുഡ് സിനിമ ആയ അന്ധധുൻ ആണെന്നും ദുൽഖർ പറയുന്നു. ആ ചിത്രം എന്തോ കാരണം കൊണ്ട് തന്നിലേക്ക് എത്തിയില്ല എന്നും, പക്ഷെ തന്നെ അന്വേഷിച്ചു അവർ എത്തിയിരുന്നു എന്നുമാണ് ദുൽഖർ പറയുന്നത്. അങ്ങനെ ഒരു അന്വേഷണം അവരുടെ ഭാഗത്തു നിന്ന് വന്നു കേട്ടപ്പോൾ താൻ അതത്ര സീരിയസ് ആയി എടുത്തില്ല അന്ന് എന്നാണ് ദുൽഖർ വിശദീകരിക്കുന്നത്.
ആയുഷ്മാൻ ഖുറാന ആണ് ഈ ചിത്രത്തിലെ നായക വേഷം ചെയ്തത്. സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രത്തിലെ പ്രകടനം, മികച്ച നടനുള്ള ദേശീയ അവാർഡും ആയുഷ്മാനു നേടിക്കൊടുത്തു. ശ്രീറാം രാഘവന്റെ സംവിധാനത്തില്‍ 2018 ല്‍ പുറത്തിറങ്ങിയ അന്ധാദുനില്‍ ആയുഷ്മാന്‍ ഖുരാന, രാധിക ആപ്‌തെ, തബു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രം മലയാളത്തിലേക്ക് റീമേക് ചെയ്തിരുന്നു. പൃഥ്വിരാജ് നായകനായി എത്തിയ ഈ റീമേക് ഭ്രമം എന്ന പേരിൽ ആമസോൺ പ്രൈം റിലീസ് ആയി കഴിഞ്ഞ മാസമാണ് എത്തിയത്. രവി കെ ചന്ദ്രൻ ആയിരുന്നു അതിന്റെ സംവിധാനം നിർവഹിച്ചത്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
This website uses cookies.