മലയാളസിനിമയുടെ ഭാവിവാഗ്ദാനമായ ദുൽഖർ സൽമാന്റെ ആദ്യ ഹിന്ദി ചിത്രമായ കാർവാനിന്റെ ലൊക്കേഷൻ തൃശ്ശൂരിലും. തുടർച്ചയായ വിജയചിത്രങ്ങളിലൂടെ മലയായികൾക്ക് പ്രിയങ്കരനായി മാറിയ ദുൽഖർ അഭിനയിക്കുന്ന ആദ്യഹിന്ദി ചിത്രമാണ് കാർവാൻ. ഇർഫാൻ ഖാൻ ആണ് ചിത്രത്തിൽ ദുൽഖറിനൊപ്പം മറ്റൊരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നത്.
ലൊക്കേഷനിൽ നിന്നുള്ള ദുൽഖറിന്റെയും ഇർഫാന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദുൽഖർ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് കാർവാൻ.
ഒരു റോഡ് മൂവി ആണ് ചിത്രം എന്നാണ് സൂചന. വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉള്ള രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം എന്ന വാർത്തയും ഇതിനോടകം വന്നിരുന്നു.
റോണി സ്ക്രൂവാല നിർമിക്കുന്ന കാർവാൻ സംവിധാനം ചെയ്യുന്നത് ആകാശ് ഖുറാന ആണ്. ചിത്രത്തിന്റെ കഴിഞ്ഞ ഷെഡ്യൂൾ ഊട്ടിയിലായിരുന്നു ചിത്രീകരിച്ചത്. അതിന് ശേഷമാണ് തൃശ്ശൂരിലെ പുത്തൻ ചിറയിൽ ചിത്രീകരണം ആരംഭിച്ചത്. കൊച്ചിയിലും
കാർവാന്റെ ചിത്രീകരണം ഉണ്ട്.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.