ഇപ്പോൾ അഞ്ചാം പാതിരാ എന്ന കുഞ്ചാക്കോ ബോബൻ ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടിയതോടെ മിഥുൻ മാനുവൽ തോമസ് എന്ന സംവിധായകൻ മലയാള സിനിമാ പ്രേക്ഷകരുടെ പ്രീയപ്പെട്ടവനായി മാറി കഴിഞ്ഞു. ആട് ഒരു ഭീകര ജീവിയാണ്, ആട് 2, അലമാര, ആൻ മരിയ കലിപ്പിലാണ്, അർജന്റീന ഫാൻസ് കാട്ടൂർ കടവ് എന്നിവയൊരുക്കിയ മിഥുന്റെ ആറാം ചിത്രമായിരുന്നു അഞ്ചാം പാതിര. ദി ക്യൂ ചാനലിന് വേണ്ടി മനീഷ് നാരായണൻ മിഥുൻ മാനുവൽ തോമസുമായി നടത്തിയ അഭിമുഖത്തിൽ, ഇപ്പോൾ ഏത് താരത്തിന്റെ വേണമെങ്കിലും ഡേറ്റ് കിട്ടുന്ന ഒരു പൊസിഷനിൽ എത്തിയില്ലേ എന്ന ചോദ്യത്തിന് മിഥുൻ പറഞ്ഞ മറുപടി ഏറെ ശ്രദ്ധ നേടുകയാണ്.
ലാലേട്ടനോട് ഒരു കഥ പറയാൻ ശ്രമിച്ചിട്ട് ഇതുവരെ നടന്നില്ല എന്ന് പറഞ്ഞ മിഥുൻ പറയുന്നത് തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ദുൽഖറിന്റെപോലും ഡേറ്റ് കിട്ടാൻ പ്രയാസമാണെന്നാണ്. ആൻ മരിയ കലിപ്പിലാണ് എന്ന മിഥുൻ മാനുവൽ തോമസ്- സണ്ണി വെയ്ൻ ചിത്രത്തിൽ ദുൽഖർ അതിഥി വേഷത്തിൽ എത്തിയിരുന്നു. തന്റെ കഷ്ടകാല സമയത്തു തന്നെ സഹായിച്ച വ്യക്തിയാണ് ദുൽഖർ എന്നും മിഥുൻ പറഞ്ഞു. തന്റെ അടുത്ത സുഹൃത്തുക്കൾ ആയ ജയസൂര്യ, കുഞ്ചാക്കോ ബോബൻ എന്നിവരുടെയടുത്തു പോലും ചെന്നാൽ ഡേറ്റ് കിട്ടാൻ പ്രയാസമാണെന്നും കാരണം ഇവരെല്ലാം വളരെയധികം തിരക്കുള്ള നടന്മാരാണെന്നും മിഥുൻ വിശദീകരിക്കുന്നു. ആട് 3, ഒരു ആക്ഷൻ ത്രില്ലർ എന്നിവയാണ് ഇപ്പോൾ മിഥുൻ പ്ലാൻ ചെയ്യുന്ന അടുത്ത ചിത്രം. അതുപോലെ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം, ടർബോ പീറ്റർ എന്ന ജയസൂര്യ ചിത്രമെന്നിവ ഉപേക്ഷിച്ചുവെന്ന കാര്യവും മിഥുൻ ഈ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ഫോട്ടോ കടപ്പാട്: Ajmal Photography
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.